പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ലെന്ന് രൂക്ഷ വിമര്‍ശനവുമായി സിപിഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തിനിടെയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം. മുന്‍ മന്ത്രി കെ.കെ. ശൈലജയുടെ കാലത്തെ നല്ല പേര് രണ്ടാം പിണറായി സര്‍ക്കാരില്‍ ആരോഗ്യവകുപ്പ് മന്ത്രിയായി ചുമതലയേറ്റ വീണാ ജോര്‍ജ് ഇല്ലാതാക്കിയെന്നും സമ്മേളനത്തില്‍ കുറ്റപ്പിടുത്തി
മന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങളും പെരുമാറ്റവും ഇടതുപക്ഷത്തിന് ചേരുന്നതല്ല. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാന്‍ മന്ത്രിക്ക് സാധിക്കുന്നില്ല. കെ.കെ. ശൈലജയുടെ കാലത്തെ നല്ല പേരും പ്രവര്‍ത്തനങ്ങളിലെ മികവും വീണാ ജോര്‍ജ് ചുമതലയേറ്റെടുത്തതോടെ ഇല്ലാതാക്കി
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വീണ ജോര്‍ജും തമ്മിലുള്ള പ്രശ്നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. കൂടാതെ മന്ത്രിയെ ഫോണില്‍ വിളിച്ചാല്‍ എടുക്കില്ലെന്ന വിമര്‍ശനം ജില്ലാ സമ്മേളനത്തിലും സിപിഐ ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: