Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന് എസ്.കെ. പൊറ്റെക്കാട്ടിന്റെ നാല്‍പ്പതാം ചരമവാര്‍ഷികദിനം; ‘ഇന്ദ്രനീല’മായെത്തും ‘ചന്ദ്രകാന്ത’ത്തിലെ ഓര്‍മ്മകള്‍

വൈകി ഉറങ്ങിയാലും നേരത്തെ ഉണര്‍ന്ന് പ്രഭാതസവാരിക്കിറങ്ങും. നാട്ടിലെ ഉള്‍പ്രദേശങ്ങളിലൂടെയായിരുന്നു നടത്തം. ആ നടത്തത്തിനിടയില്‍ കണ്ടുമുട്ടുന്ന ആളുകളും അവരുമായുള്ള സംഭാഷണങ്ങളുമെല്ലാം പിന്നീട് കഥകളായി പുനര്‍ജനിക്കും.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Aug 6, 2022, 02:01 pm IST
in Literature
എസ്.കെ. പൊറ്റെക്കാട്ടിന്റെ ഡയറിയുമായി മകള്‍ സുമിത്ര ജയപ്രകാശ്‌

എസ്.കെ. പൊറ്റെക്കാട്ടിന്റെ ഡയറിയുമായി മകള്‍ സുമിത്ര ജയപ്രകാശ്‌

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: മനസ്സില്‍ മായാതെ പതിഞ്ഞുകിടക്കുന്ന ‘ചന്ദ്രകാന്ത’ത്തിലെ ഓര്‍മ്മകള്‍ അക്ഷരങ്ങളായി പിറക്കുമ്പോള്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര ജയപ്രകാശ് അതിന് നല്കിയ പേര് ‘ഇന്ദ്രനീലം’ എന്നാണ്. അതിന് കാരണമുണ്ട്, എസ്.കെ. പൊറ്റെക്കാട്ട് എന്ന പ്രതിഭാശാലിയായ എഴുത്തുകാരന്‍ തന്റെ എഴുപതോളം പുസ്തകങ്ങളുടെ പകര്‍പ്പവകാശം നാല് മക്കള്‍ക്കായി വീതിച്ചുകൊടുക്കുമ്പോള്‍ ഏറ്റവും ഇളയവളായ സുമിത്രക്ക് കിട്ടിയ പുസ്തകങ്ങളിലൊന്ന് ‘ഇന്ദ്രനീലം’ എന്ന കഥാസമാഹാരമാണ്. അതുകൊണ്ടാണ് അവര്‍ തന്റെ വീടിന് ഇന്ദ്രനീലം എന്ന് പേരിട്ടത്. അച്ഛനെക്കുറിച്ച് അവര്‍ ഇപ്പോള്‍ എഴുതിപ്പൂര്‍ത്തിയാക്കിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരത്തിന് ഇന്ദ്രനീലം എന്ന് പേരിട്ടതും അതുകൊണ്ടു തന്നെ. പൊറ്റെക്കാട്ടിന് രത്‌നങ്ങളോട്, അല്ലെങ്കില്‍ രത്‌നങ്ങളുടെ പേരുകളോട് എന്തോ അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ മൂന്നെണ്ണത്തിന് രത്‌നക്കല്ലുകളുടെ പേരാണ്. ചന്ദ്രകാന്തം, ഇന്ദ്രനീലം, പത്മരാഗം. അദ്ദേഹം തന്റെ വീടിന് പേരിട്ടത് ചന്ദ്രകാന്തം എന്നും. ഏറെക്കാലം അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് തീര്‍ത്ഥാടനകേന്ദ്രമായിരുന്നു ചന്ദ്രകാന്തം. ആ പഴയ വീട് ഇപ്പോഴില്ലെങ്കിലും ആ സ്ഥാനത്ത് ചന്ദ്രകാന്തം എന്ന പേരില്‍ തന്നെ പുതിയ വീട് വച്ച് അദ്ദേഹത്തിന്റെ മകന്‍ താമസിക്കുന്നു.  

സുമിത്രക്ക് 22 വയസ്സുള്ളപ്പോഴാണ് പൊറ്റെക്കാട്ട് ഈ ലോകത്തോട് വിടപറഞ്ഞത്. 1982 ആഗസ്ത് ആറിന്. നിത്യവും ഡയറി എഴുതുമായിരുന്ന പൊറ്റെക്കാട്ടിന്റെ ഡയറിക്കുറിപ്പുകള്‍ ഒന്നൊന്നായി വായിച്ചുകൊണ്ടാണ് ജീവിച്ചിരിക്കുമ്പോള്‍ അറിഞ്ഞതിനേക്കാള്‍ അദ്ദേഹത്തെ അറിയാന്‍ കഴിഞ്ഞതെന്നും ആ വേര്‍പാട് എത്രവലിയ ശൂന്യതയാണെന്ന് മനസ്സിലായതെന്നും സുമിത്ര പറയുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷമായി ആ ഡയറികളിലൂടെ സഞ്ചരിക്കുകയായിരുന്നു അവര്‍. അതില്‍ സാഹിത്യസമ്മേളനവിവരങ്ങള്‍ തൊട്ട് കടയില്‍ നിന്ന് സാധനം വാങ്ങിയതിന് ചെലവായ തുക വരെ ഉണ്ടാകും. വ്യക്തിപരമായ കാര്യങ്ങള്‍ മലയാളത്തിലും മറ്റുള്ളവ ഇംഗ്ലീഷിലുമായിരുന്നു എഴുതിയിരുന്നത്.  

രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷമാണ് അദ്ദേഹം കൂടുതലും എഴുതിയിരുന്നതെന്ന് സുമിത്ര ഓര്‍ക്കുന്നു. വൈകി ഉറങ്ങിയാലും നേരത്തെ ഉണര്‍ന്ന് പ്രഭാതസവാരിക്കിറങ്ങും. നാട്ടിലെ ഉള്‍പ്രദേശങ്ങളിലൂടെയായിരുന്നു നടത്തം. ആ നടത്തത്തിനിടയില്‍ കണ്ടുമുട്ടുന്ന ആളുകളും അവരുമായുള്ള സംഭാഷണങ്ങളുമെല്ലാം പിന്നീട് കഥകളായി പുനര്‍ജനിക്കും. നടത്തം കഴിഞ്ഞു വന്ന് നോട്ടുപുസ്തകത്തില്‍ കുറിപ്പുകളായി എഴുതിയിടും. അച്ഛന്റെ അടുത്ത സുഹൃത്തായ മാധവേട്ടന്റെ മിഠായിത്തെരുവിലെ മോഡേണ്‍ ബേക്കറിയില്‍ സ്ഥിരമായി പോയി ഇരിക്കുമായിരുന്നു. അവിടെയിരുന്ന് തെരുവിനെ വീക്ഷിച്ചും നിരീക്ഷിച്ചുമാണ് ‘തെരുവിന്റെ കഥ’ എഴുതിയത്.

പൊറ്റെക്കാട്ടിന്റെ മിക്ക കഥാപാത്രങ്ങളും ആ കഥകള്‍ പുറത്തിറങ്ങുമ്പോള്‍ പച്ചമനുഷ്യരായി ജീവിച്ചിരുന്നവരായിരുന്നു. അത്തരം കഥാപാത്രങ്ങള്‍ പലരും വീട്ടില്‍ ഇടയ്‌ക്കിടെ വരാറുണ്ടെന്ന് സുമിത്ര ഓര്‍ക്കുന്നു. അവര്‍ വീട്ടില്‍ വന്നു പോയിക്കഴിഞ്ഞാലാണ് പറയുക, ഇപ്പോള്‍ പോയത് ഇന്ന കഥയിലെ ഇന്ന കഥാപാത്രമായിരുന്നു എന്ന്. ‘ഒരു തെരുവിന്റെ കഥ’യിലെ അതിരാണിപ്പാടം കോഴിക്കോട് ഫ്രാന്‍സിസ് റോഡിനപ്പുറമുള്ള തോട്ടൂളിപ്പാടം എന്ന സ്ഥലമാണ്. അവിടെ ജീവിച്ചിരുന്ന ആളുകളാണ് അതിലെ കഥാപാത്രങ്ങളെല്ലാം. അതുപോലെ തന്നെയാണ് തെരുവിന്റെ കഥയിലെ കഥാപാത്രങ്ങളും. ജ്ഞാനപീഠം കിട്ടിയപ്പോള്‍ കോഴിക്കോട്ട് നടന്ന ഒരു സ്വീകരണപരിപാടിയില്‍ സ്റ്റേജില്‍ ഒരു വലിയ ചെടിച്ചട്ടി വച്ചിരന്നു. അതാരാണ് കൊണ്ടുവച്ചത് എന്ന് പൊറ്റെക്കാട്ടിനോട് ചോദിച്ചപ്പോള്‍ മറുപടി ‘ഓമഞ്ചി’ ആണെന്നായിരുന്നു!

‘ദേശത്തിന്റെ കഥ’യുടെ അമ്പതാം വര്‍ഷംകൂടിയാണിത്. ജ്ഞാനപീഠമേറിയ എഴുത്തുകാരന്റെ നാല്‍പതാം ചരമവാര്‍ഷികവും ജ്ഞാനപീഠത്തിനര്‍ഹമായ കൃതിയുടെ അമ്പതാം വാര്‍ഷികവും ഒന്നിച്ചെത്തുകയാണ്. എഴുത്തല്ലാതെ മറ്റൊരു ജോലിയും ചെയ്യാതെ ലോകം ചുറ്റിസഞ്ചരിക്കുകയും സ്വന്തം കുടുംബം പുലര്‍ത്തുകയും ചെയ്ത ആ വലിയ എഴുത്തുകാരന്റെ ഓര്‍മ്മകള്‍ അടുക്കിവച്ച് മകളൊരുക്കിയ ‘ഇന്ദ്രനീലം’ ഇരുപത്തൊന്നിന് പ്രകാശിതമാകുകയാണ്, പുതിയറ എസ്.കെ. പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രത്തില്‍ വച്ച്.

Tags: LiteratureS.K. Potekkaddeath
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സാപ്പിഴവ്; കോഴിക്കോട് ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഫറോക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്
India

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

Kerala

പേ വിഷ ബാധയേറ്റുളള മരണം ഏറുന്നതില്‍ ആശങ്ക, കുത്തിവയ്‌പെടുത്തിട്ടും രക്ഷയില്ല

India

പഹൽഗാം ഭീകരർക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയതിന് സുരക്ഷാ സേന പിടികൂടി ; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയിൽ വീണു; ഇംതിയാസ് അഹമ്മദ് മരിച്ചു

Kerala

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്കടുത്തേക്ക് ഓടിയെത്തിയ ഒന്നരവയസ്സുകാരന് അബദ്ധത്തിൽ വെട്ടേറ്റു, തൽക്ഷണം ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies