കൊല്‍ക്കത്ത: പാര്‍ത്ഥ ചാറ്റര്‍ജി മന്ത്രിയായി വന്നശേഷമാണ് കോളെജ് അധ്യാപകരായി യോഗ്യരല്ലാത്ത കള്ളന്മാര്‍ കടന്നുകൂടിയതെന്ന് മുന്‍ തൃണമൂല്‍ നേതാവും വെസ്റ്റ് ബംഗാള്‍ കോളെജ് പ്രൊഫസേഴ്സ് അസോസിയേഷന്‍ (ഡബ്ല്യു ബി സിയുപിഎ) ജനറല്‍ സെക്രട്ടറിയുമായ ബൈശാഖി ബാനര്‍ജി.
“ഡബ്ല്യു ബി സിയുപിഎയില്‍ ഒരു സിന്‍ഡിക്കേറ്റ് ഉണ്ടാക്കി. കോളെജ് യൂണിവേഴ്സിറ്റികളില്‍ ഓരോ തസ്തികയ്‌ക്കും കൈക്കൂലി നിശ്ചയിച്ചു വിറ്റു. സ്കൂളില്‍ പോകാത്തവര്‍പോലും സര്‍വ്വകലാശാലകളില്‍ ജോലിക്കെത്തി. എല്ലാം പാര്‍ത്ഥ ചാറ്റര്‍ജിയുടെ സമ്മര്‍ദ്ദപ്രകാരമായിരുന്നു. “- ബൈശാഖി ബാനര്‍ജി പറഞ്ഞു.
തുടക്കത്തില്‍ കോളെജ് നിയമനങ്ങളില്‍ അഴിമതി കാട്ടി എന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെതിരെ ആരോപണം ഉണ്ടായി. ഉടനെ പാര്‍ത്ഥ ചാറ്റര്‍ജി അയാളെ സസ്പെന്‍റ് ചെയ്തു. ഈ അഴിമതിയില്‍ പങ്കാളികളായ എല്ലാവരേയും വഴക്ക് പറഞ്ഞു. എല്ലാവരും പാര്‍ത്ഥയെ വിശ്വസിച്ചു. എന്നാല്‍ ഇത് വെറും നാടകമായിരുന്നു. പിരിട്ടുവിട്ട ആള്‍ അതിനേക്കാള്‍ ശക്തമായ പോസ്റ്റിലേക്ക് തിരിച്ചുവന്നു. അഴിമതി നിര്‍ബാധം തുടര്‍ന്നു.”- ബൈശാഖി ബാനര്‍ജി പറയുന്നു.
കോളെജുകളിലെയും യൂണിവേഴ്സിറ്റികളിലെയും നിയമനങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വലിയ അഴിമതികള്‍ പുറത്തുവരുമെന്നും ബൈശാഖി ബാനര്‍ജി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: