തിരുവനന്തപുരം: കെഎസ്ഇബിയില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി നടന്ന വൈദ്യതി വാങ്ങല്‍ കരാര്‍ അടക്കമുള്ള കാര്യങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നു കെഎസ്ഇബി ഓഫീസേഴ്സ് സംഘ് ആവശ്യപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് കാലത്തു എം. ശിവശങ്കര്‍ ചെയര്‍മാനും എന്‍.എസ്. പിള്ള ഫിനാന്‍സ് ഡയറക്ടറും ആയിരുന്നപ്പോള്‍ ആണ് വിവാദമായ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറിന് തുടക്കം കുറിച്ചത്.
അക്കാലം മുതലാണ് കെഎസ്ഇബി കൂടിയ പലിശ നിരക്കില്‍ വന്‍തോതില്‍ കടം എടുത്തു തുടങ്ങിയതും. 2017 ല്‍ എന്‍.എസ്. പിള്ള ചെയര്‍മാനായപ്പോള്‍ കേന്ദ്ര സര്‍വീസില്‍ നിന്നു വെയ്ക്കാറുള്ള ഫിനാന്‍സ് ഡയറക്ടര്‍ സ്ഥാനത്തും പിള്ള തന്നെ തുടര്‍ന്നു. കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥനായ പിള്ള 60 വയസില്‍ റിട്ടയര്‍ ആകുന്നതു വരെ നാലു വര്‍ഷക്കാലം രണ്ടു സ്ഥാനവും ഒരുമിച്ചു വഹിച്ചു.
ചില യൂണിയന് നേതാക്കന്മാരുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവര്‍ത്തിച്ച ഇദ്ദേഹത്തിനു പ്രത്യുപകരമായാണ് ഇപ്പോള്‍ റിട്ടയറായതിനുശേഷവും മൂന്നു വര്‍ഷത്തേക്ക് കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് സ്ഥാനം ലഭിച്ചതെന്നും ഓഫീസേഴ്സ് സംഘ് ഭാരവാഹികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: