Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തായ്‌വാനില്‍ തകര്‍ന്നത് ചൈനയുടെ ധാര്‍ഷ്ട്യം

തങ്ങള്‍ അധീശശക്തിയാണെന്നും, ലോകത്തെ ആര്‍ക്കും തങ്ങളെ വെല്ലുവിളിക്കാനാവില്ലെന്നുമുള്ള ധാര്‍ഷ്ട്യത്തോടെയാണ് കുറെക്കാലമായ ചൈനയുടെ നേതൃത്വം പെരുമാറുന്നത്. ഈ മനോഭാവത്തിനേറ്റ കനത്ത തിരിച്ചടിയാണ് നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ചൈനയുടെ മുന്നറിയിപ്പ് ആവിയായിപ്പോയിരിക്കുകയാണ്

Janmabhumi Editorial Desk by Janmabhumi Editorial Desk
Aug 5, 2022, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

സാമ്പത്തികമായും സൈനികമായുമൊക്കെ വന്‍ശക്തിയായ അമേരിക്ക എന്തുപറയുന്നു എന്നതിനെക്കാള്‍, എന്തുചെയ്യുന്നു എന്നു നോക്കി മാത്രമേ ജനാധിപത്യത്തോടും ലോകസമാധാനത്തോടും മറ്റുമുള്ള ആ രാജ്യത്തിന്റെ പ്രതിബദ്ധത എത്രത്തോളമുണ്ടെന്ന് വിലയിരുത്താനാവൂ. അമേരിക്കന്‍ ഭരണകൂടത്തിന്റെ വാക്കുകളെ എപ്പോഴും മുഖവിലയ്‌ക്കെടുക്കാനാവില്ല. പലപ്പോഴും പറയുന്നതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കും. ചിലപ്പോള്‍ ഒന്നും ചെയ്യാതെയുമിരിക്കും. ആഗോള ഭീകരവാദത്തിനെതിരായ പോരാട്ടങ്ങളില്‍ അമേരിക്കയുടെ ഇരട്ടത്താപ്പ് പ്രകടമായ നിരവധി സന്ദര്‍ഭങ്ങളുണ്ട്. അങ്കിള്‍സാമിന്റെ പ്രഖ്യാപനങ്ങളെയും അവകാശവാദങ്ങളെയും കണ്ണുമടച്ച് വിശ്വസിക്കുന്ന രാജ്യങ്ങള്‍ കുഴപ്പങ്ങളില്‍ ചെന്നുചാടും. സമീപകാല ചരിത്രത്തില്‍ ഈ പതിവുരീതിക്ക് ഒരു അപവാദമാണ് അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം. കമ്യൂണിസ്റ്റ് ചൈനയുടെ ശക്തവും നിരന്തരവുമായ ഭീഷണി വകവയ്‌ക്കാതെയുള്ള നാന്‍സി പെലോസിയുടെ അപ്രഖ്യാപിത തായ്‌വാന്‍ സന്ദര്‍ശനം അമേരിക്കയുടെ അപ്രമാദിത്വത്തിന് അടിവരയിടുന്നതു തന്നെയാണ്. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഔദ്യോഗിക പദവികൊണ്ട് അമേരിക്കന്‍ ഭരണസംവിധാനത്തില്‍ മൂന്നാം സ്ഥാനത്തുള്ള സ്പീക്കര്‍ തായ്‌വാന്‍ സന്ദര്‍ശിച്ചത്. യഥാര്‍ത്ഥത്തില്‍ നാന്‍സിയുടേത് ഒരു അപ്രഖ്യാപിത സന്ദര്‍ശനമായിരുന്നു. അവര്‍ സന്ദര്‍ശിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ തായ്‌വാന്‍ ഉണ്ടായിരുന്നില്ല. മലേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം നേരിട്ട് തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയില്‍ വിമാനമിറങ്ങുകയായിരുന്നു. ഉദ്വേഗഭരിതമായ മണിക്കൂറുകള്‍ക്കൊടുവിലാണ് കനത്ത സുരക്ഷാ സന്നാഹത്തിന്റെ പിന്‍ബലത്തിലുള്ള ഈ സന്ദര്‍ശനം.

സ്വതന്ത്ര രാജ്യമാണെങ്കിലും ചൈന സ്വന്തം അധീനതയില്‍ നിര്‍ത്തിയിരിക്കുന്ന ദ്വീപാണ് തായ്‌വാന്‍. മറ്റ് രാജ്യങ്ങളുമായി തായ്‌വാന്‍ ഇടപെടുന്നത് തങ്ങളുടെ താല്‍പ്പര്യത്തിന് എതിരാണെന്ന നിലപാടാണ് ചൈനയ്‌ക്കുള്ളത്. തായ്‌വാന്‍ മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങളിലേര്‍പ്പെടുന്നതിനെ ചൈന ഇഷ്ടപ്പെടുന്നില്ല. അടുത്തിടെ ലോകാരോഗ്യ സംഘടനയുടെ സമ്മേളനത്തില്‍ തായ്‌വാന്‍ പങ്കെടുക്കുന്നതിനെ ചൈന വിലക്കിയിരുന്നു.  ഈ ഭീഷണിയെ തുടര്‍ന്ന് മറ്റ് രാജ്യത്തലവന്മാര്‍ തായ്‌വാന്‍ സന്ദര്‍ശിക്കുക പതിവില്ല. ഇതാണ് ഇപ്പോള്‍ അമേരിക്ക തിരുത്തിക്കുറിച്ചിരിക്കുന്നത്. കനത്ത പ്രത്യാഘാതങ്ങളുമുണ്ടാകുമെന്ന് ചൈന ഭീഷണി മുഴക്കുന്നതിനിടെയാണ് നാന്‍സി പെലോസി തായ്‌വാനിലെത്തിയതും, പതിനെട്ടു മണിക്കൂര്‍ അവിടെ ചെലവഴിച്ചശേഷം മടങ്ങിയതും. ചൈനയുടെ ധാര്‍ഷ്ട്യത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമായിത്തന്നെ അവര്‍ പറയുകയുണ്ടായി.  ലോകനേതാക്കള്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നത് തടയാന്‍ ചൈനയ്‌ക്കാവില്ലെന്ന നാന്‍സിയുടെ പ്രഖ്യാപനം ചൈനയ്‌ക്ക് തിരിച്ചടിയാണ്. തായ്‌വാനിലെ ജനാധിപത്യ സംവിധാനത്തെ അഭിനന്ദിച്ച നാന്‍സി പെലോസി, ലോകത്ത്  ആ രാജ്യത്തിന് വഹിക്കാനുള്ള പങ്കിനെ ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി തടസ്സപ്പെടുത്തുകയാണെന്നും തുറന്നടിച്ചു. തായ്‌വാന്‍ അതിന്റെ നേതാക്കളെ രാജ്യാന്തര വേദികളില്‍ അയയ്‌ക്കുന്നത് തടയാന്‍ ചൈനയ്‌ക്ക് കഴിയുമായിരിക്കാം. എന്നാല്‍ ലോകനേതാക്കള്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നതിനെയും, ആ രാജ്യത്തിന്റെ നേട്ടങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നതിനെയും തടയാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും പെലോസി നല്‍കുകയുണ്ടായി. തായ്‌വാന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പ്രഖ്യാപിച്ചത് ചൈനയ്‌ക്കുള്ള മുന്നറിയിപ്പാണ്. 

സമാധാനം ആഗ്രഹിക്കുകയോ അതില്‍ വിശ്വസിക്കുകയോ ചെയ്യുന്ന രാജ്യമല്ല ചൈന. ചൈനയുടെ ചരിത്രത്തിലും പാരമ്പര്യത്തിലും യുദ്ധക്കൊതി നിറഞ്ഞുനില്‍ക്കുന്നു. യുദ്ധോത്സുകമായാണ് ചൈന അയല്‍രാജ്യങ്ങളോട് പെരുമാറുന്നത്. മേഖലയിലെ ചെറിയ രാജ്യങ്ങളെ ഏതു വിധത്തിലും സ്വന്തം അധീനതയില്‍ കൊണ്ടുവന്ന് അസ്ഥിരപ്പെടുത്തുകയെന്നതാണ് ചൈനയുടെ നയം. നേപ്പാളും ശ്രീലങ്കയുമൊക്കെ ഇതിന്റെ ഇരകളാണ്. അതിര്‍ത്തിപ്രശ്‌നം മാത്രമല്ല, ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നതുമാണ് സമീപകാലത്ത് ഭാരതത്തിനെതിരെ തിരിയാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്. ഉഭയകക്ഷി ബന്ധത്തില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരിക്കുക മാത്രമല്ല, മേഖലയില്‍ ആധിപത്യത്തിനു ശ്രമിക്കുന്ന ചൈനയ്‌ക്കെതിരെ ജപ്പാനും ആസ്‌ട്രേലിയയും അമേരിക്കയുമായി ചേര്‍ന്ന് ‘ക്വാഡ്’ എന്ന പുതിയൊരു സഖ്യം തന്നെ ഭാരതത്തിന്റെ മുന്‍കയ്യില്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇതിലുള്ള അമര്‍ഷം ചൈന മറച്ചുവയ്‌ക്കുന്നുമില്ല. തങ്ങള്‍ അധീശശക്തിയാണെന്നും, ലോകത്തെ ആര്‍ക്കും തങ്ങളെ വെല്ലുവിളിക്കാനാവില്ലെന്നുമുള്ള ധാര്‍ഷ്ട്യത്തോടെയാണ് കുറെക്കാലമായ ചൈനയുടെ നേതൃത്വം പെരുമാറുന്നത്. ഈ മനോഭാവത്തിനേറ്റ കനത്ത തിരിച്ചടിയാണ് നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ചൈനയുടെ മുന്നറിയിപ്പ് ആവിയായിപ്പോയിരിക്കുകയാണ്. തായ്‌വാന്റെ തീരത്ത് ചില സൈനികാഭ്യാസമൊക്കെ നടത്തി പേടിപ്പിക്കാന്‍ നോക്കിയെങ്കിലും അവയൊന്നും വിലപ്പോയില്ല.  തായ്‌വാനില്‍നിന്നുള്ള  ഇറക്കുമതി വെട്ടിക്കുറച്ച് നാണക്കേട് മറയ്‌ക്കാനാണ് ചൈനയുടെ ശ്രമം.

Tags: chinaതയ്വാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അപൂര്‍വ്വ ഭൗമ കാന്തം (നടുവില്‍) ആനന്ദ് മഹീന്ദ്ര (വലത്ത്)
India

ചൈനയുടെ വെല്ലുവിളി സഹിക്കാനാവുന്നില്ല; ഇന്ത്യയ്‌ക്ക് വേണ്ടി അപൂര്‍വ്വ ഭൗമ കാന്തം നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

India

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

Chinese President Xi Jinping
World

ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ കാണാനില്ലെന്ന് കിംവദന്തി; അധികാരം വിട്ടൊഴിഞ്ഞോ?എന്തുകൊണ്ട് അപ്രത്യക്ഷനായി?

India

റഡാറുകൾക്ക് തൊടാൻ പോലുമാകില്ല ; ഇന്ത്യയ്‌ക്കായി ഇസ്രായേൽ നൽകുന്നു ലക്ഷ്യം പിഴയ്‌ക്കാത്ത ബാലിസ്റ്റിക് മിസൈൽ ‘ ലോറ ‘

പുതിയ വാര്‍ത്തകള്‍

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദേശം

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണം: ഹൈക്കോടതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കാറുണ്ടോ? അപകടം കൂടെ വരും

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies