Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ കളക്ടര്‍ മാമന്‍ പൊളിക്കും; സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതിന് പിന്നാലെ കുട്ടികള്‍ക്ക് ഉപദേശവും; ആലപ്പുഴ കളക്ടറുടെ പ്രഖ്യാപനം വൈറല്‍

പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ... മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2022, 06:24 pm IST
in Kerala

ആലപ്പുഴ: ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും കുട്ടികള്‍ക്ക് ഉപദേശവും നല്‍കിയ ആലപ്പുഴ ജില്ലാ കളക്ടര്‍ സാമൂഹിക മാധ്യമങ്ങളില്‍ താരമായി. ഇന്നലെ ആലപ്പുഴ ജില്ലാ കളക്ടറായി കൃഷ്ണാ തേജ ചാര്‍ജ് എടുത്തതിനു പിന്നാലെ ഒപ്പു വച്ച ആദ്യ ഉത്തരവ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധിയായിരുന്നു. അവധി നല്‍കിയതിനോടൊപ്പം കുട്ടികള്‍ വാത്സല്യത്തോടെ നല്‍കിയ ഉപദേശം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്വന്തമായി കളക്ടര്‍ മാമന്‍ എന്ന വിശേഷിപ്പിച്ചുകൊണ്ട് നടത്തിയ പരാമര്‍ശം വൈറല്‍ ആയിരിക്കുകയാണ്.

പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ… മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം.

ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്‌നേഹത്തോടെ പറയണം. നല്ല ശീലങ്ങള്‍ പാലിക്കണം. മിടുക്കരാകണം. ഒരുപാട് സ്‌നേഹത്തോടെ നിങ്ങളുടെ പ്രിയപ്പെട്ട കളക്ടര്‍ മാമന്‍, എന്നായിരുന്നു ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കുകയാണ്. കേരളത്തിലെ കളക്ടര്‍ മാമ്മന്റെ പോസിറ്റിവ് ട്രോളുകളും സാമൂഹിക മാധ്യമങ്ങളില്‍ ഇടംപിടിച്ചു തുടങ്ങി.

വി.ആര്‍. കൃഷ്ണ തേജ ബുധനാഴ്ച അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.സന്തോഷ്‌കുമാറില്‍ നിന്നാണ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റടുത്തത്. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ തേജ ജില്ലയിലെ 55ാമത്തെ കലക്ടറാണ്. ആലപ്പുഴയില്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തികുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ അദ്ദേഹം കേരള ടൂറിസം ഡയറക്ടര്‍, കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍, ആലപ്പുഴ സബ്കളക്ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട. 2018ലെ വെള്ളപ്പൊക്ക സമയത്ത് കുട്ടനാട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനും പ്രളയബാധിത ജില്ലയെ പുനര്‍നിര്‍മ്മിക്കുന്നതിനായി നടത്തിയ കാമ്പയിന് നേതൃത്വം നല്‍കിയതിനും ജില്ലയിലെ സബ്കളക്ടറായിരിക്കെ തേജ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

Tags: alappuzhaകളക്ടര്‍V.R Krishna teja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.