ന്യൂഡൽഹി: രാജ്യത്ത് മതവികാരം വ്രണപ്പെടുത്തിയതിനും മതങ്ങളും സമുദായങ്ങളും തമ്മില്‍ ശത്രുതവളര്ത്തിയതിനും 2018 മുതൽ 2020 വരെയുളള മൂന്ന് വര്‍ഷത്തില്‍ കേരളത്തില്‍ പിടിയിലായത് 552 പേർ. കേരളത്തിന് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനമാണ്. മുന്നില്‍ യുപിയാണ് – അറസ്റ്റിലായത് 628 പേര്. തമിഴ്നാട്ടില്‍ 613 പേരും അറസ്റ്റിലായി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ചൊവ്വാഴ്ച ലോക്സഭയിലാണ് അറിയിച്ചതാണ് ഇക്കാര്യം.
ഈ മൂന്ന് വര്‍ഷത്തെ കാലയളവില്‍ രാജ്യത്ത് മൊത്തം 4794 പേരെ അറസ്റ്റ് ചെയ്തതായി കേന്ദ്രമന്ത്രി അറിയിച്ചു. 2018ൽ 1716, 2019 ൽ 1315, 2020ൽ 1763 എന്നിങ്ങനെയാണ് മൂന്ന് വര്‍ഷങ്ങളില്‍ അറസ്റ്റിലായവരുടെ കണക്ക്. മതവികാരം വ്രണപ്പെടുത്തിയതിനും രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം വളര്‍ത്തിയതിനുമാണ് അറസ്റ്റ് ഉണ്ടായത്.
ആന്ധ്രയാണ് നാലാം സ്ഥാനത്ത്. ഇവിടെ 387 പേര് അറസ്റ്റിലായി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളാണ് ഇത്തരം കേസുകളിൽ പിന്നിൽ. മണിപ്പൂരിൽ 23 പേര് മാത്രം. പക്ഷെ അസമിൽ 351 പേര് അറസ്റ്റിലായി. ഗോവയാണ് അറസ്റ്റിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. ഇവിടെ രണ്ട് അറസ്റ്റ് മാത്രമേ നടന്നിട്ടുള്ളൂ. കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരി, ലക്ഷദ്വീപ്, ചണ്ഡീഗഢ്, ലഡാക്ക് എന്നിവിടങ്ങളില്‍ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല. ജമ്മു കശ്മീരില്‍ 34 അറസ്റ്റുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക