Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂന്നുവര്‍ഷം നായകടിയേറ്റത് അഞ്ചുലക്ഷത്തിലധികം പേര്‍ക്ക്

2019ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തെരുവുനായ്‌ക്കളുടെ എണ്ണം 289985 ആണ്. ഇപ്പോള്‍ ഇതിന്റെ എത്രയോ ഇരട്ടിയായിക്കാണും. തെരുവുനായ്‌ക്കളുടെ വര്‍ദ്ധന തടയുന്നതിന് ഫലപ്രദമായ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. നായ്‌ക്കളുടെ ആക്രമണം വര്‍ധിച്ചതു വാര്‍ത്തയായതോടെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പതിവു പല്ലവിയുമായി രംഗത്തെത്തി. ഉന്നതതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍, വാക്കുകള്‍ക്കപ്പുറം ഒന്നും നടക്കാറില്ലെന്ന് മൃഗസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Aug 1, 2022, 06:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

രാജ്യത്ത് തെരുവുനായ്‌ക്കളുടെ ആക്രമണ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ കേരളമാണ്. ഓരോ വര്‍ഷം പിന്നിടുമ്പോഴും 2-3 ഇരട്ടിയായി ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. കേരളത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ തെരുവുനായ്‌ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് അഞ്ച് ലക്ഷത്തിലധികം പേരാണ്. ഈ കാലയളവില്‍ തെരുവുനായ്‌ക്കളുടെ ആക്രമണം മൂലം 32 മരണങ്ങളുണ്ടായി. തെരുവുനായ്‌ക്കളുടെ ആക്രമണം കാരണം ഉണ്ടായ വാഹനാപകടങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ മരണനിരക്ക് ഉയരും.  

ഈ വര്‍ഷം ആദ്യ ഏഴുമാസം മാത്രം ഒരുലക്ഷത്തോളം പേര്‍ക്ക് നായയുടെ കടിയേറ്റു. 14 പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം അമ്പതിനായിരത്തോളം പേര്‍ക്കായിരുന്നു കടിയേറ്റത്. മരണം 11. എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേര്‍ക്ക് കടിയേറ്റത്. 4500പേരാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. നാലുപേര്‍ മരിച്ചു.  

2019ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തെരുവുനായ്‌ക്കളുടെ എണ്ണം 289985 ആണ്. ഇപ്പോള്‍ ഇതിന്റെ എത്രയോ ഇരട്ടിയായിക്കാണും.  തെരുവുനായ്‌ക്കളുടെ വര്‍ദ്ധന  തടയുന്നതിന് ഫലപ്രദമായ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. നായ്‌ക്കളുടെ ആക്രമണം വര്‍ധിച്ചതു വാര്‍ത്തയായതോടെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പതിവു പല്ലവിയുമായി രംഗത്തെത്തി. ഉന്നതതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍, വാക്കുകള്‍ക്കപ്പുറം ഒന്നും നടക്കാറില്ലെന്ന് മൃഗസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.  

തെരുവുനായ്‌ക്കള്‍ക്ക് എബിസി പദ്ധതിയും വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിഷന്‍ നല്‍കുന്നതും വേഗത്തിലാക്കുന്നതിനൊപ്പം തെരുവുനായ്‌ക്കളെ സംരക്ഷിക്കാനുള്ള കേന്ദ്രങ്ങള്‍ പ്രാദേശിക തലത്തില്‍ തയ്യാറാക്കണമെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  

സ്‌കൂള്‍ വിദ്യാര്‍ഥികളും ജോലിക്ക് പോകുന്നവരും ആരാധനാലയങ്ങളിലേക്ക് പോകുന്നവരുമൊക്കെയാണ് ആക്രമണത്തിന് ഇരയാകുന്നതില്‍ കൂടുതലും. ഇരുചക്രവാഹനങ്ങളുടെ പിന്നാലെ നായ്‌ക്കള്‍ ഓടുന്നതും അവ വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടുന്നതും പലപ്പോഴും അപകട ഭീഷണി ഉയര്‍ത്തുന്നു. തെരുവുകളില്‍ രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ നായ്‌ക്കള്‍ കൂട്ടംകൂട്ടമായാണ് റോഡുകളിലൂടെ വിലസുന്നത്. മനുഷ്യര്‍ക്ക് പുറമെ ഇവ വളര്‍ത്തു മൃഗങ്ങളെയും അക്രമിക്കുന്നുണ്ട്. തെരുവുനായ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ അടക്കം ജീവനോപാധികള്‍ നഷ്ടമായവരും അനവധി. തെരുവുനായ്‌ക്കളുടെ നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യവിലോപം കാണിച്ചതാണ് നേരിടുന്ന വെല്ലുവിളി.  

കാര്യക്ഷമമായ പദ്ധതിയില്ല

തെരുവുനായ ശല്യവും പേവിഷബാധയും വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുമ്പോഴും നായ്‌ക്കളുടെ ശാസ്ത്രീയ നിയന്ത്രണത്തിനായി കാര്യക്ഷമമായ സംവിധാനങ്ങളുടെ അപര്യാപ്തത സംസ്ഥാനത്ത് ദ്യശ്യമാണ്. ചുരുക്കം ചില സ്ഥലങ്ങളിലൊഴിച്ചാല്‍ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തെരുവുനായ്‌ക്കളെ പിടികൂടി വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സംവിധാനങ്ങളില്ല. പല തദ്ദേശസ്ഥാപനങ്ങളും ഹ്രസ്വകാല പദ്ധതിയായി മാത്രമാണ് പ്രജനനനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കുന്നത്.  

ഒരു നായയെ പിടികൂടി വിദഗ്ധഡോക്ടറുടെ നേതൃത്വത്തില്‍ വന്ധ്യംകരണം നടത്തി മൂന്ന് ദിവസം ശസ്ത്രക്രിയനാന്തര പരിചരണം നല്‍കിയ ശേഷം വാക്‌സി     നും നല്‍കി പുറത്തുവിടാന്‍ ഏകദേശം 2100 രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.  എന്നാല്‍ തെരുവുനായ്‌ക്കളുടെ എണ്ണത്തിനനുസരിച്ചുള്ള മതിയായ ഫണ്ട് പലപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നീക്കിവെക്കാത്തതിനാല്‍ മുടങ്ങുന്ന സാഹചര്യവുമുണ്ട്. ഇതോടെ വന്ധ്യംകരണം നടത്താന്‍ ബാക്കിയുള്ള നായ്‌ക്കള്‍ ഈ ഇടവേളയില്‍ പെരുകുന്നു. അതോടെ നായ്‌ക്കളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇത് അതുവരെ ചെയ്ത പ്രജനന നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കും. ഇതാണ് ഇപ്പോള്‍ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സംഭവിക്കുന്നത്.  

പ്രാദേശിക തലത്തില്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിച്ചെങ്കില്‍ മാത്രമെ ഇതു വിജയിക്കുകയുള്ളൂ. ഇതിനായി അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിയുന്ന വിധത്തില്‍ ബ്ലോക്ക് തലത്തിലെങ്കിലും വെറ്ററിനറി ഹോസ്പിറ്റലുകളെ നവീകരിച്ച് ശസ്ത്രക്രിയ സംവിധാനങ്ങളും വെറ്ററിനറി ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിനു മുന്‍കൈ എടുക്കേണ്ടത്. മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ കൂടി പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കിയാല്‍ പദ്ധതി നിര്‍വഹണം എളുപ്പമാവും.  

യോജിച്ചുള്ള പ്രവര്‍ത്തനം

തെരുവുനായ്‌ക്കളുടെ വര്‍ധനവും പേവിഷബാധയും നേരിടാന്‍ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണം. വളര്‍ത്തു നായ്‌ക്കളുടെ പ്രജനനത്തില്‍ താല്പര്യം ഇല്ലെങ്കില്‍ ആറുമാസം പ്രായമെത്തുമ്പോള്‍ അവയുടെ വന്ധ്യംകരണം പ്രോത്സാഹിപ്പിക്കണം.  പലപ്പോഴും ഉടമകള്‍ക്ക് താല്പര്യമില്ലാതെ ജനിക്കുന്ന നായ്‌ക്കുഞ്ഞുങ്ങളാണ് പിന്നീട് തെരുവു നായ്‌ക്കളായി മാറുന്നത്. പെറ്റ് ആനിമല്‍ ബ്രീഡിങ്ങുമായി ബന്ധപ്പെട്ട് നിലവിലുള്ള കേന്ദ്രനിയമങ്ങള്‍ കര്‍ശനമായി സംസ്ഥാനത്ത് നടപ്പിലാക്കണം.  

പൊതുസ്ഥലങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിന് ബോധവല്‍ക്കരണം നടത്തുകയും അത്തരം സംഗതികള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുകയും ചെയ്തു വരുന്നുണ്ട്.

തെരുവ് നായ്‌ക്കളെ പിടികൂടി പ്രജനനനിയന്ത്രണ പ്രവര്‍ത്തനങ്ങളും പ്രതിരോധകുത്തിവയ്പും കാര്യക്ഷമമായി നടപ്പിലാക്കാന്‍ സ്ഥിരം സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കാത്തിടത്തോളം കാലം തെരുവുനായ നിയന്ത്രണം സ്വപ്‌നം മാത്രമായി ചുരുങ്ങും.  

പ്രതിരോധ മരുന്നില്ല

തെരുവുനായ്‌ക്കളുടെ എണ്ണം അനുദിനം പെരുകുമ്പോഴും അശുപത്രികളില്‍ പേവിഷബാധയ്‌ക്ക് എതിരെയുള്ള കുത്തിവെപ്പിനുള്ള മരുന്ന് ലഭിക്കാനില്ല. മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് കുത്തിവെപ്പ് ലഭിക്കുന്നത്. അഞ്ച് ഡോസ് വാക്‌സിന്‍ വരെയാണ് ഒരാള്‍ക്ക് ചെയ്യേണ്ടി വരിക. ഒരു ഡോസ് വാക്‌സിന് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുമ്പോള്‍ 500-700 രൂപ വരെയാണ് ചെലവ് വരുന്നത്. സാധാരണക്കാര്‍ക്ക് ഇത് താങ്ങാന്‍ കഴിയില്ല. അതേസമയം ദൂര സ്ഥലത്തുള്ള സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നതും ഏറെ ദുരിതമാണ്. 0, 7, 14, 28 തുടങ്ങിയ ദിവസങ്ങളില്‍ കൃത്യതയോടെ മുടക്കം വരുത്താതെയാണ് കുത്തിവെപ്പെടുക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത് ദൂരെസ്ഥലങ്ങളില്‍ പോയി എടുക്കേണ്ടി വരുന്നത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനു ഉടനടി പരിഹാരം കാണണമെന്ന ആവശ്യം പലകോണില്‍ നിന്നും ഉയരുകയാണ്.

തദ്ദേശ സ്ഥാപനങ്ങള്‍  നഷ്ടപരിഹാരം നല്‍കണം  

തെരുവുനായ ആക്രമണത്തില്‍ മരിച്ചവരുടെയും നായ കുറുകെ ചാടിയുണ്ടാകുന്ന വാഹനാപകടത്തില്‍ മരിച്ചവരുടെയും കുടുംബങ്ങള്‍ക്ക്  തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കും. പരിക്കേല്‍ക്കുന്നവര്‍ക്കും അര്‍ഹതയുണ്ട്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം 2016 മുതല്‍ റിട്ട. ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായ സമിതി പ്രവര്‍ത്തിക്കുന്നു. ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളത്.  

വളര്‍ത്തുനായ്‌ക്കളുടെ കടിയേല്‍ക്കല്‍ സമിതിയുടെ പരിധിയില്‍ വരില്ല. കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം, തെരുവുനായ് വന്ധ്യംകരണത്തിലെ പുരോഗതി എന്നിവയാണ് സമിതിയുടെ പരിധിയില്‍ വരുന്നത്. തെരുവുനായ്‌ക്കളുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തമുള്ള തദ്ദേശ സ്ഥാപനങ്ങളാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മീഷന്റെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലരും പാലിക്കാറില്ല.  

അപേക്ഷ വെള്ളക്കടലാസില്‍ എഴുതി നല്‍കിയാല്‍ മതി. ചികിത്സാ സംബന്ധിച്ച രേഖകളും അയക്കണം. നായ്‌ക്കള്‍ കുറുകെ ചാടി വാഹനത്തിന് തകരാര്‍ വന്നിട്ടുണ്ടെങ്കില്‍ റിപ്പയര്‍ ചെയ്ത വിവരങ്ങളും ബില്ലും കൈമാറണം. എന്നാല്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്പനി വഴി നഷ്ടപരിഹാരം ലഭിച്ചെങ്കില്‍ ഇവിടെ നിന്നു കിട്ടില്ല.  

പരാതി ലഭിച്ചാല്‍ തദ്ദേശസ്ഥാപനങ്ങളോട് സമിതി റിപ്പോര്‍ട്ട് തേടും. കടിയുടെ ഗൗരവം, ചികിത്സ ഉള്‍പ്പെടെ പരിഗണിച്ചാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. സമിതി സുപ്രീംകോടതിക്ക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നല്‍കുക. തെരുവുനായ കുറകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞു മരിച്ച വ്യാപാരിയുടെ കുടുംബത്തിന് കമ്മറ്റി ഉത്തരവു പ്രകാരം 24.11ലക്ഷം രൂപ ഒറ്റപ്പാലം നഗരസഭ നല്‍കിയിരുന്നു. 18.10ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു കമ്മറ്റിയുടെ ഉത്തരവ്. പണം നല്‍കാനുള്ള കാലതാമസം നേരിട്ടതോടെ പലിശ ഉള്‍പ്പെടെയാണ് 24.11ലക്ഷം രൂപ കൈമാറിയത്.  

2582 കേസുകളില്‍ നഷ്ടപരിഹാരം നല്‍കി

2016 മുതല്‍ 2021വരെ സമിതിയുടെ മുന്നിലെത്തിയ പരാതികളില്‍ 2582 എണ്ണത്തില്‍ നഷ്ടപരിഹാരം ലഭിച്ചു. 5000-മുതല്‍ 24.11ലക്ഷം വരെയാണ് സമിതി വിധിച്ചത്. 650 കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഓരോ വര്‍ഷവും തീര്‍പ്പുകല്‍പ്പിച്ചത്: 2016ല്‍ 391, 2017-560, 2018-705, 2019-564, 2020-705, 2021-307. നഷ്ടപരിഹാരം ലഭിക്കുന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതാണ് പരാതികള്‍ കുറയാന്‍ കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.  

Tags: attackdogറാബീസ് രോഗം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തു: സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ കേസ്

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു

Kerala

എഴുകോണില്‍ വീട് കയറി ആക്രമണം, മാരകായുധങ്ങളുമായി ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്തു.

India

മുഹറം ഘോഷയാത്രയ്‌ക്കിടെ അക്രമം ; ‘ഹിന്ദു രാഷ്‌ട്ര’ ബാനർ കത്തിച്ച് ഇസ്ലാമിസ്റ്റുകൾ ; ബിലാസ്പൂരിൽ ക്ഷേത്രത്തിനു മുകളിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു

Kerala

പനി ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധ ?

പുതിയ വാര്‍ത്തകള്‍

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മിനിക്കഥ: നിളയുടെ തേങ്ങല്‍

കൂടരഞ്ഞിയിലെ കൊലപാതകം: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തിറക്കി പൊലീസ്

മകനേ….. നിന്നെയും കാത്ത്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

എര്‍ദോഗാന്‍ ഒരിടത്ത് കണ്ണ് വെച്ചാല്‍ വിട്ടുപോകില്ല, അവിടെ നിന്നും പരമാവധി ഊറ്റും; പാകിസ്ഥാനില്‍ നിന്നും എണ്ണയൂറ്റാന്‍ തുര്‍ക്കി പദ്ധതി

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

നെയ്യാറ്റിന്‍കര വാസുദേവന്‍: വാടാമാല്യം പോലെ വാസുദേവ സംഗീതം

യുറേനിയം ഇറാന് വീണ്ടെടുക്കാനാകും; ശ്രമിച്ചാല്‍ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍

പരീക്ഷണം വിജയകരം; മൗണ്ടഡ് ഗണ്‍ സിസ്റ്റം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചു

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത്, യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി മാതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies