ന്യൂദല്‍ഹി: ഏഷ്യയിലെ അതിസമ്പന്നയായ വനിതകളുടെ പട്ടികയില്‍ ഒന്നാമതായി ജിന്‍ഡാല്‍ ഗ്രൂപ്പ് ഉടമ സാവിത്രി ജിന്‍ഡാല്‍. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം 18 ബില്യണ്‍ ഡോളറാണ് സാവിത്രി ജിന്‍ഡാലിന്റെ ആസ്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സാവിത്രിയുടെ സമ്പത്തില്‍ 11 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്.നേരത്തേ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനീസ് കോടീശ്വരി യാങ് ഹുയാന്റെ ആസ്തിയില്‍ വന്‍ ഇടിവ് സംഭവിച്ചതോടെയാണ് സാവിത്രി നേട്ടം കൊയ്തത്.
ചൈനയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനി നടത്തുന്ന യാങിന് ഈ വര്‍ഷം 11 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഈ തകര്‍ച്ചയാണ് അവരെ പട്ടികയില്‍ നിന്നും താഴെയിറക്കിയത്. 24 ബില്യണ്‍ ഡോളറായിരുന്നു 2021 യാങ്ങിന്റെ ആസ്തി. നാല്പതുകാരിയായ യാങിന് കണ്ട്രി ഗാര്‍ഡന്റെ 60% വും അതിന്റെ മാനേജ്മെന്റ്-സര്‍വീസസ് യൂണിറ്റില്‍ 43% ഓഹരിയും ഉണ്ട്.
72 കാരിയായ ജിന്‍ഡാല്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയും 1.4 ബില്യണ്‍ ആസ്തിയുള്ള രാജ്യത്തെ പത്താമത്തെ ധനികനുമാണ്. 2005 ല്‍ ഭര്‍ത്താവിന്റെ മരണാനന്തരമാണ് ഒ പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ സാരഥ്യം അവര്‍ ഏറ്റെടുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റീല്‍ നിര്‍മ്മാതാക്കളാ ജിന്‍ഡാല്‍.സമീപ വര്‍ഷങ്ങളില്‍ ജിന്‍ഡാലിന്റെ ആസ്തിയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. കൊവിഡിന്റെ തുടക്കത്തില്‍ 2020 ഏപ്രിലില്‍ ആസ്തി 3.2 ബില്യണ്‍ ഡോളറായി കുറഞ്ഞു. പിന്നീട് 2022 ല്‍ ഇത് 15.6 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: