ന്യൂദൽഹി: വിചാരണ അതിവേഗം പൂർത്തിയാക്കാൻ നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു.
തുടരന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് പരാതിയില്‍ ആവശ്യപ്പെടുന്നു. വിചാരണ അനന്തമായി നീട്ടാൻ അതിജീവിതയും മഞ്ജുവാര്യരും ശ്രമിക്കുകയാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ആക്രമിക്കപ്പെട്ട നടിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ട്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് ഇവര്‍. അവരും തന്നെ ഈ കേസിൽ കുടുക്കാൻ വേണ്ടി പരിശ്രമിച്ചു. മലയാള സിനിമയിലെ ഒരു വിഭാഗമാണ് തന്നെ കേസിൽപ്പെടുത്തിയതെന്നും ദിലീപ് ആരോപിക്കുന്നു. .
കേസ് വിചാരണ വീണ്ടും നീട്ടി ഇപ്പോഴത്തെ വിചാരണക്കോടതി ജഡ്ജി സ്ഥാനക്കയറ്റം ലഭിച്ച് പോകുന്നതും കാത്തിരിക്കുകയാണ് പരാതിക്കാര്‍. കേസിന്റെ വിചാരണ നീട്ടാനാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ച് അതിജീവിത രംഗത്തെത്തിയത്. – ദിലീപ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: