ഗോഹട്ടി: അല്‍ഖ്വയ്ദ (എക്യുഐഎസ്), ബംഗ്ലാദേശ് ആസ്ഥാനമായുള്ള അന്‍സറുല്ല ബംഗ്ലാ ടീം (എബിടി) എന്നിവയുള്‍പ്പെടെയുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുള്ള 12 ജിഹാദികളെ അസമിലെ രണ്ട് ജില്ലകളില്‍ നിന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരു മദ്രസ അധ്യാപകനും ഉള്‍പ്പെടുന്നു. 12 പേരില്‍ 10 പേരെ ബാര്‍പേട്ട ജില്ലയിലെ ജാനിയ മേഖലയില്‍ നിന്നും ഒരാളെ ഗുവാഹത്തിയില്‍ നിന്നും പിടികൂടിയതായി പോലീസ് സൂപ്രണ്ട് അമിതാഭ് സിന്‍ഹ അറിയിച്ചു.
ദേശീയമായി ഏകോപിപ്പിച്ച ഓപ്പറേഷനില്‍’ സംസ്ഥാനത്ത് രണ്ട് പ്രധാന തീവ്രവാദ സംഘങ്ങളെ തകര്‍ത്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സ്ഥിരീകരിച്ചു.
സഹരിയ ഗാവ് ഗ്രാമത്തില്‍ മദ്രസ (ജാമിഉല്‍ ഹുദാ മദ്രസ) നടത്തുന്ന മുസ്തഫ എന്ന മുഫ്തി മുസ്തഫയാണ് അറസ്റ്റിലായ മദ്രസ അധ്യാപകന്. അന്‍സാറുള്‍ ഇസ്ലാമുമായി ബന്ധപ്പെട്ട വിവിധ സാമ്പത്തിക ഇടപാടുകളിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മുസ്തഫയ്ക്ക് പങ്കുണ്ടെന്ന് മോറിഗാവ് ജില്ലാ പോലീസ് മേധാവി അപര്‍ണ നടര്ജന് പറഞ്ഞു.അന്‍സറുല്ല ബംഗ്ലാ ടീമീന് അല്‍ഖ്വയ്ദയുമായി (എക്യുഐഎസ്) അടുത്ത ബന്ധമുണ്ട്. അറസ്റ്റിലായ മറ്റ് ഏഴുപേരും അന്‍സാറുള്‍ ഇസ്ലാമിന്റെ കണ്ണികളാണെന്നും ഗ്രാമത്തിലെ മറ്റൊരു മദ്രസയിലെ അധ്യാപകരാണെന്നും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: