ഭാരതീയ ഭാഷകളിലൊഴികെ ലോകത്തിലെ മറ്റൊരു ഭാഷകളിലും ഗുരുവിന് തുല്യമായ വാക്കുകളില്ല. കാരണം അവിടങ്ങളിലൊന്നും ഗുരുസങ്കല്പമില്ല. ലോകഭാഷയെന്നവകാശപ്പെടുന്ന ഇംഗ്ലീഷിൽ ഗുരുവിന് സമാനമായ പദങ്ങൾ Teacher എന്നുംmaster എന്നുമാണ്.ഒരു വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനോ, ഒരു അഭ്യാസം പരിശീലിപ്പിക്കുന്ന പരിശീലകനോ ഒന്നും നമ്മൾ ഹിന്ദുക്കളുടെ മനസ്സിലെ ഗുരുവിന് തുല്യരാകുന്നില്ല. അത് കടലും കടലാടിയും പോലെയാണ്. നിരവധി ശ്ശോകങ്ങളിലൂടെ ഗുരുവിനെപ്പറ്റി നമ്മുടെ പൂർവികർ പറഞ്ഞു തന്നിട്ടുണ്ട്.ഗുരുർ ബ്രഹ്മാ… ഗുരുർ വിഷ്ണു …… എന്ന ശ്ശോകത്തിൽ പറയുന്നത് ഗുരു ബ്രഹ്മാവാണ് ,വിഷ്ണുവാണ്, പരമശിവനാണ് അതിലും ഉയർന്ന് പരബ്രഹ്മം തന്നെയാണ് എന്ന്. ” പരമിതിലൊരു ദൈവം …….. എന്ന മറ്റൊരു ശ്ളോകത്തിൽ പറയുന്നു പരമമായ ഈശ്വരനായ പരമേശ്വരനും നാം ഗുരുവുള്ളതായി പറയുന്നു. അദ്ദേഹം എപ്പോഴും ധ്യാനിക്കുന്നത് അദ്ദേഹത്തിന്റെ ഗുരുവിനെയാണ് എന്ന്. തന്റെയടുത്ത് ഗുരുവും ദൈവവും ഒരുമിച്ച് തന്റെ അടുത്ത് വന്നാൽ താൻ ആദ്യം ഗുരുവിനെ വണങ്ങുമെന്നും അതിനു ശേഷമേ ദൈവത്തെ വണങ്ങുവെന്നും കാരണം ഗുരുവാണ് ദൈവത്തേപ്പറ്റി പറഞ്ഞു പഠിപ്പിച്ചതെന്നും കവി കബീർദാസ് പറയുന്നു. ഭാരതീയ സങ്കല്പമനുസരിച്ച് ഓരോ ആത്മാവിന്റെയും അന്തിമ ലക്ഷൃം പരമാത്മാവിൽ ലയിക്കുക എന്നതാണ് അഥവാ മോക്ഷപ്രാപ്തി നേടുക എന്നതാണ്. അതിനാൽ ഓരോ ജീവനും ധർമ്മത്തെ അടിസ്ഥാനമാക്കി അർത്ഥവും, കാമവും നേടി ജീവിതം നയിച്ച് മോക്ഷപ്രാപ്തിയിലെത്തണം.ധർമ്മം എന്ന വാക്കിന് തുല്യമായ വാക്കും സങ്കല്പവും മറ്റ് രാഷ്‌ട്രങ്ങളിലൊന്നുമില്ല. കാരണം ധർമ്മസങ്കല്പം അവിടങ്ങളിലെങ്ങുമില്ല. ധർമ്മസങ്കല്പം ലോകത്തിന് പകർന്ന് സമസ്ത ജീവ ജാലങ്ങൾക്കും സുഖമുണ്ടാകാനായി നാം പ്രാർത്ഥിക്കുകയും അത്തരം ജീവിതം നയിക്കുന്നതിന് പ്രേരണ നൽകുന്ന ഗുരു പരമ്പരയും ഉള്ളതിനാലാണ് ഭാരതത്തെ വിശ്വഗുരുവെന്ന് പറയുന്നത്.
നമ്മുടെ സന്യാസ പരമ്പരകളും ഗുരുശിഷ്യബന്ധത്തിൽ അധിഷ്ഠിതമാണ്. ആധുനിക കാലഘട്ടത്തിലും ഇത്തരം ഗുരുശിഷ്യബന്ധം കാണാം. യാതൊരു അടിസ്ഥാന വിദ്യാഭ്യാസവും നേടാത്ത രാമകൃഷ്ണ ദേവൻ ഉന്നത വിദ്യാഭ്യാസം നേടിയ നരേന്ദ്രനെ വിശ്വ വിജയി വിവേകാനന്ദനാക്കി മാറ്റി. നമ്മുടെ കേരളത്തിലും – പൈങ്കിളി കവിതകളെഴുതി നടന്ന കുമാരനെ മഹാകവി കുമാരനാശാക്കി മാറ്റിയത് ശ്രീനാരായണ ഗുരുദേവനായിരുന്നു. ഭാരതത്തിലെ സാധാരണ ജനങ്ങൾക്കൊന്നും ഗുരുവിനെപ്പറ്റിയുള്ള തത്വങ്ങളൊന്നുമറിയില്ലയെങ്കിലും അവർക്കെല്ലാം ഗുരു സങ്കല്പമുണ്ട്. അതിനാലാണ് ഗുരുത്വം എന്നതും ഗുരുത്വക്കേട് എന്നതുമായ ചൊല്ല് ഉണ്ടായത്. അതേ പോലെ വിവാഹം പോലുള്ള മംഗളകർമ്മങ്ങളിൽ നാം ആദ്യം ദക്ഷിണ സമർപ്പിക്കുന്നത് ഗുരുവിനാണ്.
പ്രാചീന കാലത്ത് ഗുരുകുല സമ്പ്രദായമാണ് നിലവിലിരുന്നത്. സർവ്വജ്ഞനായ ഗുരുവിന്റെ ആശ്രമത്തിലെത്തി നിരവധി വർഷങ്ങൾ താമസിച്ച് ധാർമ്മിക വിദ്യാഭ്യാസം നേടി തിരികെ പോയി സമൂഹത്തെ ധാർമ്മികമായി ഉയർത്തുന്നു.ആദ്യമായി ഒരു കുട്ടിയെ ധാർമ്മികത പഠിപ്പിക്കുന്ന അച്ഛനും അമ്മയുമാണ് ആ കുട്ടിയുടെ ആദ്യ ഗുരുക്കന്മാർ.
പ്രാചീന കാലത്തെ ഗുരുക്കന്മാർ തങ്ങളേക്കാൾ പ്രഗത്ഭരായി തന്റെ ശിഷ്യന്മാരെ വളർത്തുന്നു.
വ്യക്തികൾക്കെന്ന പോലെ രാജ്യങ്ങൾക്കും ഗുരുക്കന്മാരുണ്ടായിരുന്നു.ഇവരെ രാജ ഗുരു അഥവാ കുല ഗുരു എന്ന് പറഞ്ഞിരുന്നു. വസിഷ്ഠനും, വിശ്വാമിത്രനും, സമർത്ഥ രാമദാസുമെല്ലാം അത്തരം ഗുരുക്കന്മാരായിരുന്നു.രാജ്യത്തിന് ധാർമ്മിക പ്രതിസന്ധി നേരിടുമ്പോൾ അവർ രാജാവിന് നേർവഴികാട്ടുന്നു. അതിനാൽ രാജാവിനേക്കാൾ വലിയ സ്ഥാനമാണ് ഇവർക്ക് നൽകിയിരുന്നത്.രാമായണത്തിൽ ദുഷ്ടയായ താടകയേയും മാരീചൻ, . സുബാഹു എന്നീ ദുഷ്ടരാക്ഷസരേയും അമർച്ച ചെയ്യുന്നതിനായി കുമാരന്മാരായ രാമലക്ഷമണന്മാരേ ആവശ്യപ്പെട്ട് വിശ്വാമിത്രൻ വന്നപ്പോൾ പ്രതിസന്ധിയിലായ ദശരഥമഹാരാജാവിനോട് ധർമ്മ സംരക്ഷണത്തിനായി അവരെ അയയ്‌ക്കുവാൻ പറയുന്നു. വസിഷ്ഠന് വിശ്വാമിത്രന്റെ ചില സ്വഭാവങ്ങളിലുള്ള അഭിപ്രായ വ്യത്യാസമൊന്നും അതിന് തടസ്സമായില്ല. വീര ശിവാജി ശുദ്ധ ശൂന്യതയിൽ നിന്ന് സൃഷ്ടിച്ച മഹത്തായ സാമ്രാജ്യം ഗുരുവായ സമർത്ഥരാമദാസിന് സമർപ്പിച്ചു.
ധർമ്മത്തെ സംരക്ഷിച്ച് രാഷ്‌ട്രത്തിന്റെയും വിശ്വത്തിൻ്റേയും പരമമായ വൈഭവം ലക് ഷ്യമാക്കി 1925 ൽ പരമ പൂജനീയ ഡോക്ടർജി ആരംഭിച്ച സംഘത്തിനും ഗുരുവുണ്ട്. വ്യക്തി നിർമ്മാണത്തിനായി സംഘം ദൈനംദിനം നടത്തുന്ന ശാഖയിൽ ഉയർത്തുന്ന പരമ പവിത്രമായ ഭഗവധ്വജമാണ് നമ്മുടെ ഗുരു. നമ്മൾ ഭാരതീയർ ഗുരുപൂജക്കായി ആഷാഢമാസത്തിലെ പൗർണ്ണമി ദിനമാണ് തിരഞ്ഞെടുത്തിരുന്നത്.കാരണം ചിതറിക്കിടന്നിരുന്ന അറിവുകളെല്ലാം ശേഖരിച്ച് പഠിച്ച് നാലായി പകുത്ത് ലോകനന്മയ്‌ക്കായി 4 വേദങ്ങൾ രചിച്ച വേദവ്യാസന്റെ ജന്മദിനമാണ് ആഷാഢ പൗർണ്ണമി .സംഘ സ്ഥാപനത്തിനു ശേഷം വന്ന ആഷാഢ പൗർണ്ണമി ദിനത്തിൽ നടന്ന ഗുരുപൂജാദിനം നടന്ന ഉത്സവത്തിൽ ഭഗവധ്വജം നമുക്ക് ഗുരുവായി തിരഞ്ഞെടുത്താലോ എന്ന് പൂജനീയ ഡോക്ടർജി വച്ച അഭിപ്രായം എല്ലാവരും അംഗീകരിച്ച് അന്നു മുതൽ ഭഗവധ്വജം നമ്മുടെ ഗുരുവായി. ലോക ജനതയെ ഉൾക്കൊള്ളുന്ന സംഘത്തിന് ഒരു വ്യക്തി ഗുരുവാകുന്നതിനേക്കാൾ ഒരു വിഗ്രഹത്തെ ഗുരുവാക്കുന്നതല്ലേ നല്ലത് എന്ന് ഡോക്ടർജി ചോദിച്ചു. നമ്മൾ പൊതുവെ വിഗ്രഹാരാധകരാണല്ലോ. വ്യക്തികളിൽ ന്യുന്നത കാണുകയോ ആരോപിക്കുകയോ ചെയ്യാം. ലോകത്തിൽ ജനിച്ച വ്യക്തികളിൽ ഏറ്റവും പൂർണ്ണനായ ശ്രീ കൃഷ്ണ ഭഗവാനേപ്പോലും തെറ്റായി കാണുന്നവരുണ്ട്. വിഗ്രഹത്തെയാണെങ്കിൽ നമ്മുടെ മനസ്സിലുള്ള സങ്കല്പത്തെ നമുക്ക് ആ വിഗ്രഹത്തിൽ ആരോപിക്കാം. അതിനാലാണ് കേവലം കല്ലായ ഗുരുവായൂരിലെ വിഗ്രഹത്തിൽ പ്രഭാതത്തിൽ ഉണ്ണിക്കണ്ണനായും, പിന്നീട് ഗോപാലകൃഷ്ണനായും, ഉച്ചക്ക് പാർത്ഥസാരഥിയുമായി കണ്ട് പൂജിച്ച് ആരാധിക്കുന്നു..
ഭാരതത്തിൽ ജനജീവിതം ആരംഭിച്ച കാലം മുതൽ കാവി പതാകയും നമ്മോടൊപ്പമുണ്ട് .രാമ രാവണയുദ്ധത്തിൽ രാമനോടൊപ്പവും, മഹാഭാരത യുദ്ധത്തിൽ അർജ്ജുനന്റെ രഥത്തിലും, വീര ശി വാജിയുടെ തേരിലും, ത്സാൻസി റാണിക്കും എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പവും ഭഗവധ്വജം കാണാം.ധ്വജത്തിന്റെ നിറവും ആകൃതിയുമൊക്കെ ത്യാഗത്തിന്റെ പ്രതീകങ്ങളാണ്. ധ്വജത്തിന്റെ നിറം കാവിയാണ്. സമസ്ത ജീവ ജാലങ്ങൾക്കും ഊർജ്ജവും പ്രകാശവും നൽകാനായി സ്വയം കത്തിയെരിഞ്ഞു കൊണ്ട് ഉദിച്ചുയർന്നു വരുന്ന സൂര്യഭഗവാന്റെ നിറം കാവിയാണ്. എല്ലാ വൈഭവങ്ങളും നേടിയ രാജാക്കന്മാർ വലിയ യാഗങ്ങൾ നടത്തിയ ശേഷം തങ്ങളുടെ സ്വത്തുക്കൾ ബ്രാഹ്മണർക്ക് (ബ്രഹ്മജ്ഞാനികൾക്ക് ,അല്ലാതെ ഒരു സമുദായക്കാർക്കല്ല) നൽകുന്നതിനായി നടത്തുന്ന യാഗങ്ങളിൽ ഉയരുന്ന അഗ്നിയുടെ നിറവും കാവിയാണ് .അത്തരം100 യാഗങ്ങൾ നടത്തിയാൽ ഇന്ദ്ര തുല്യനാകും എന്നാണ് വിശ്വാസം.കാരണം അത്ര മാത്രം അദ്ദേഹം ദാനം ചെയ്തിട്ടുണ്ടാകും. അല്ലാതെ വിദേശ രാഷ്‌ട്രങ്ങളിലെപ്പോലെ പരമാവധി ആർജിച്ച് സുഖിക്കുക എന്നതല്ല. പരമാവധി ആർജ്ജിച്ച് ( ധാർമ്മികമായി മാത്രം) അത് നന്നായി ഉപയോഗിക്കാൻ അറിയാവുന്ന യഥാർത്ഥ ജ്ഞാനം നേടിയവർക്ക് വീതിച്ചു നൽകുകയാണ് ഇവിടെ ചെയ്തിരുന്നത്.അതിനാലാണ് രാജകുടുംബാംഗങ്ങളെ അത്ര മാത്രം ജനത സ്നേഹിച്ചിരുന്നത്.ശ്രീരാമചന്ദ്രൻ വനവാസത്തിന് പോയപ്പോൾ അയോദ്ധ്യാ വാസികളായ ആബാലവൃദ്ധം ജനങ്ങളും അദ്ധേഹത്തെ അനുഗമിച്ചത്.അതിനാലാണ് സമൂഹത്തിനും രാഷ്‌ട്രത്തിനായി സർവ്വവും ത്യജിച്ച് ജീവിതം നയിക്കുന്ന സന്യാസിമാരും കാവി വസ്ത്രം ധരിക്കുന്നത്. ധ്വജത്തിന്റെ ആകൃതിയ്‌ക്കും പ്രത്യേക തയുണ്ട്. ഭഗവധ്വജത്തിന്റെ ആകൃതിയിലുള്ള ധ്വജം ഭാരതത്തിൽ മാത്രമേ ഉള്ളൂ. ഭാരതത്തിലെ എല്ലാ ധർമ്മ സ്ഥാപനങ്ങളിലും ഈ പതാക കാണാം. ക്ഷേത്രങ്ങളിലും, ധർമ്മയുദ്ധത്തിലും,പ്രാചീന പള്ളികളിലും കാണാം. ധ്വജത്തിന് രണ്ട് കതിർപ്പുകൾ കാണാം. താഴത്തെ കതിർപ്പ് നീളും കൂടിയതും മുകളിലത്തേത് ചെറുതും. വലിയ കതിർപ്പ് ആദ്ധ്യാത്മികതയും ചെറുത് ഭൗതികതയേയും സൂചിപ്പിക്കുന്നു. നമുക്ക് എല്ലാക്കാലത്തും ആദ്ധ്യാത്മികതയ്‌ക്ക് ആണ് പ്രാധാന്യം.എന്നാൽ ഭൗതിക സുഖ സൗകര്യങ്ങളും ജനതയ്‌ക്ക് അത്യന്താപേക്ഷിതമാണ്. അതിനാൽ ആദ്ധ്യാത്മികതയിൽ ഒതുങ്ങുന്ന ഭൗതികത നേടണം എന്ന് ധ്വജം സൂചിപ്പിക്കുന്നു.
ഭാരതത്തിലെ ജനതയൊന്നാകെ ആഗ്രഹിച്ചിരുന്നത് ഭഗവധ്വജമാകും സ്വതന്ത്ര ഭാരതത്തിന്റെ ആകണം എന്നാണ്. എന്നാൽ സ്വാതന്ത്ര്യ സമ്പാദനത്തിന് മുമ്പുള്ള 2 പതിറ്റാണ്ടുകളിലുണ്ടായ ബ്രിട്ടിഷ് -തീവ്രവാദി മുസ്ലീം അച്ചുതണ്ടിന്റെ വലയിൽ വീണ നേതൃത്യം ഭാരതത്തെ വെട്ടിമുറിച്ച് മുസ്ലീം തീവ്രവാദ പാക്കിസ്ഥാൻ രൂപികരിക്കാൻ ഒത്താശ ചെയ്തതുപോലെ, സ്വാതന്ത്ര്യ സമര മന്ത്രമായിരുന്ന വന്ദേമാതരം രാഷ്‌ട്ര ഗാനമാകുന്നതിൽ നിന്ന് ഒഴിവാക്കിയതു പോലെ, 1931 ലെ ധ്വജ നിർണ്ണയക്കമ്മറ്റിയിലെ ഭഗവധ്വജം രാഷട്ര ധ്വജമാകണമെന്ന ഐക്യകണ്ഠ തീരുമാനവും മാറ്റി മറിച്ചു’
പി സുരേഷ്‌കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക