Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവീണ്‍ കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പത്ത് പേര്‍ അറസ്റ്റില്‍; കര്‍ണാടക പോലീസ് കേരളത്തില്‍; മലപ്പുറത്തും കാസര്‍ഗോഡും കോഴിക്കോടും പരിശോധന

കൂടെ ആരുമില്ലാതിരുന്ന സമയത്താണ് അക്രമികള്‍ പ്രവീണിനെ ആക്രമിച്ചത്. ശേഷം പ്രതിള്‍ സ്ഥലത്ത് നിന്നും രക്ഷപെട്ട് ഒളിവില്‍പ്പോയി. സംസ്ഥാനത്ത് അക്രമവും പ്രതിസന്ധിയും സൃഷ്ടിക്കാനുള്ള ഒരു കൂട്ടരുടെ ആസൂത്രിത ഗൂഢാലോചനയാണിത്. ഈ വിഭാഗം ഇതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2022, 09:09 pm IST
in India

ബെംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന 10 പേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും ഒരു പോലീസ് സംഘം ഇതിനകം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. മലപ്പുറം, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലാണ് പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നത്.  

കര്‍ണാടകയില്‍ കൊലപാതകങ്ങള്‍ നടത്തി അക്രമികള്‍ കേരളത്തിലേക്ക് രക്ഷപ്പെടുന്ന ഒരു പാറ്റേണ്‍ നിലവില്‍ ഉണ്ട്. എന്നാല്‍ ഇത്തവണ കര്‍ണാടകയും കേരളവും സംയുക്തമായി ഓപ്പറേഷന്‍ ഏറ്റെടുക്കും. സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അരാഗ ജ്ഞാനേന്ദ്രയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അടിയന്തര യോഗം വിളിച്ചിരുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. അന്വേഷണം നിരീക്ഷിക്കാനും ഉചിതമായ നടപടി സ്വീകരിക്കാനും മുതിര്‍ന്ന എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മംഗളൂരുവിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ണാടക പോലീസ് അയല്‍ സംസ്ഥാനമായ കേരള പോലീസിന്റെ സഹായം തേടുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും വ്യക്തമാക്കി. കേരളത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് സംഭവം നടന്നത്. അതിനാല്‍ കര്‍ണ്ണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടുവരികയാണ്. മംഗളൂരു എസ്പി കാസര്‍കോട് എസ്പിയുമായും ഞങ്ങളുടെ ഡിജി കേരളാ ഡിജിയുമായും സംസാരിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും ബൊമ്മൈ പറഞ്ഞു.

ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു ശ്രമമാണെന്ന് തോന്നുന്നു. മുമ്പത്തെ സംഭവങ്ങളില്‍ അത്തരം സമാനതകളുണ്ട്. ഞങ്ങള്‍ ഇത് സമഗ്രമായി പഠിക്കുകയാണ്, തുടര്‍ന്ന് ഞങ്ങള്‍ കാരണത്തിന്റെ വേരുകളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം ഉണ്ടായതിനെ തുടര്‍ന്ന് രോഷം കൊലപാതക സംഭവത്തോടാണെന്നും അത് സര്‍ക്കാരിനെതിരെയല്ലെന്നും ബൊമ്മൈ പറഞ്ഞു.

കൂടെ ആരുമില്ലാതിരുന്ന സമയത്താണ് അക്രമികള്‍ പ്രവീണിനെ ആക്രമിച്ചത്. ശേഷം പ്രതിള്‍ സ്ഥലത്ത് നിന്നും രക്ഷപെട്ട് ഒളിവില്‍പ്പോയി. സംസ്ഥാനത്ത് അക്രമവും പ്രതിസന്ധിയും സൃഷ്ടിക്കാനുള്ള ഒരു കൂട്ടരുടെ ആസൂത്രിത ഗൂഢാലോചനയാണിത്. ഈ വിഭാഗം ഇതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.  

തങ്ങള്‍ ആ ചിന്താഗതിയിലുള്ളവരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ കേസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രവീണ്‍ കുമാര്‍ നെട്ടറുവിന്റെ കൊലപാതകത്തെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. ഈ ക്രൂരകൃത്യം നടത്തിയ അക്രമികളെ അറസ്റ്റ് ചെയ്യുകയും നിയമപ്രകാരം ശിക്ഷിക്കുകയും ചെയ്യും. പ്രവീണിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ, അദ്ദേഹത്തിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ വേര്‍പാട് താങ്ങാന്‍ ദൈവം ശക്തി നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Tags: കൊലപാതകംbjpബസവരാജ് ബൊമ്മെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.