തിരുവനന്തപുരം: സംസ്ഥാനത്ത് പൊടാരന്‍ മാംഗോ ജൂസ് പൂര്‍ണമായി നിരോധിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്. വിനോദ് ഉത്തരവിട്ടു.
ഭക്ഷ്യ സുരക്ഷാനിയമവും ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിരോധിച്ച ഉത്പന്നം വിപണിയില്‍ ലഭ്യമാണെങ്കില്‍ 18004251125 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: