സുള്ളിയ:കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയില്‍ യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അഞ്ജാത രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. കേരള രജിസ്ട്രേഷനായ “കെഎല്‍” നമ്പര്‍ പ്ലേറ്റുള്ള വണ്ടിയിലെത്തിയ രണ്ടു പേരാണ് കൊല നടത്തിയതെന്ന് പറയപ്പെടുന്നു. വര്‍ഗ്ഗീയമായ ചേരിതിരിവുകളും അസ്വാസ്ഥ്യങ്ങളും കൂടിവരുന്ന പ്രദേശമാണ് പൊതുവെ ദക്ഷിണ കന്നഡ പ്രദേശം.
ചൊവ്വാഴ്ച രാത്രിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബെല്ലാരയ്ക്ക് സമീപം കോഴിക്കടയുടെ ഉടമയായ നെട്ടാരുവിനെ ജോലികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടംഗ സംഘം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ അക്രമികള്‍ തലയില്‍ മൂര്‍ച്ചയേറിയ നീളന്‍ കത്തിക്കൊണ്ട് വെട്ടുകയായിരുന്നു.
തളം കെട്ടിയ രക്തത്തില്‍ കുളിച്ചുകിടന്ന പ്രവീണിനെ പിന്നീട് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: