ചെന്നൈ: ചലച്ചിത്രതാരവും തമിഴ്നാട്ടിലെ ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിന്റെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പുതിയ മെലിഞ്ഞ രൂപം കണ്ട് ആരാധകരും സഹപ്രവര്‍ത്തകരും അമ്പരന്നു. യോഗ വഴി നടി 15 കിലോഗ്രാം ഭാരം കുറച്ചു.
ഇന്‍സ്റ്റഗ്രാമില്‍ ആണ് പുതിയ ശരീരഭാരം കുറച്ച, മെലിഞ്ഞ രൂപം പങ്കുവെച്ചത്. ഒപ്പം ട്വിറ്ററിലും പുതിയ പ്രൊഫൈല്‍ ചിത്രം എന്ന പേരില്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെയും ഒരിയ്ക്കലും വില കുറച്ചുകാണരുത് എന്ന കുറിപ്പോടെയാണ് ഖുശ്ബു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
കോവിഡിനെ തുടര്‍ന്ന് വീട്ടിലെ ജോലികള്‍ ഒറ്റയ്ക്കു ചെയ്തതിനാലാണ് ശരീരഭാരം കുറഞ്ഞതെന്നും യോഗയും ഭാരം കുറയ്ക്കാന്‍ നന്നായി സഹായിച്ചെന്നും ഖുശ്ബു വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: