കല്‍പ്പറ്റ: നിലമ്പൂരില്‍ പാരമ്പര്യവൈദ്യന്‍ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌ന അറസ്റ്റില്‍. വയനാട്ടില്‍നിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത്. വൈദ്യനെ ഒളിവില്‍ പാര്‍പ്പിച്ചതടക്കമുള്ള വിവരങ്ങള്‍ ഫസ്‌നയ്‌ക്ക് അറിയാമായിരുന്നുവെന്നും തെളിവ് നശിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു.
മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. 2020 ഒക്ടോബറില്‍ ഷൈബിന്റെ വീട്ടില്‍വച്ചായിരുന്നു സംഭവം. ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷമായിരുന്നു ഷാബാ ശരീഫിനെ കൊന്നത്. കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നു. ഒറ്റമൂലി മനസിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്നു പോലീസ് പറഞ്ഞു.
2019 ഓഗസ്റ്റിലാണ് മൈസുരു സ്വദേശിയായ ഷാബാ ശരീഫിനെ ഷൈബിന്‍ അഷ്‌റഫും സംഘവും തട്ടിക്കൊണ്ടു വന്നത്. ഷൈബിൻ നൽകിയ വീടാക്രമണ കേസിലെ പ്രതികളിൽ നിന്നാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: