തിരുവനന്തപുരം : വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. വട്ടിയൂര്‍ക്കാവ് മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഞായറാഴ്ച രാത്രിയോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് അടിച്ചു തകര്‍ത്തത്.
ഓഫീസിലെ സഹായിയായ യുവാവും ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രി വാക്കുതര്‍ക്കം നടന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പപ്പെട്ടുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണങ്ങളിലേക്ക് എത്തിയത്. സംഭവത്തില്‍ ഇരു കൂട്ടരും വട്ടിയൂര്‍ക്കാവ് പോലീസിനെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: