തിരുവനന്തപുരം: കേരളത്തില്‍ ചില കോണുകളില്‍ നിന്നും മികച്ച പിന്നണി ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അതിര്‍ത്തിയ്‌ക്കപ്പുറത്ത് നിന്നും അഭിനന്ദനവുമായി ഒരാള്‍ വന്നു. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈയായിരുന്നു നഞ്ചിയമ്മപാട്ടിയെ കാണാന്‍ എത്തിയത്.
നഞ്ചിയമ്മയുടെ വീട്ടിലെത്തി അണ്ണാമലൈ ആദ്യം പൊന്നാട അണിയിച്ചു. പിന്നീട് അഭിനന്ദനം അറിയിച്ചു. അതോടൊപ്പം അണ്ണാമലൈ പറഞ്ഞു:” നാന്‍ ഉങ്കളുടെ ഒരു ഫാന്‍”. ദശലക്ഷക്കണക്കിന് ആരാധകരെ വിസ്മയിപ്പിച്ച ശബ്ദത്തിനുടമയും ഇരുള സമുദായത്തിന്റെ അഭിമാനവുമായ നഞ്ചിയമ്മയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു.
ഈ കൂടിക്കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങളും അണ്ണാമലൈ ട്വിറ്ററില്‍ പങ്കുവെച്ചു.
‘നഞ്ചിയമ്മപാട്ടി’ ദേശീയ പുരസ്‌കാരം നേടിയതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അണ്ണാമലൈയുടെ അഭ്യര്‍ത്ഥന പ്രകാരം “അയ്യപ്പനും കോശിയും” സിനിമയിലെ ദേശീയ പുരസ്‌കാരം നൽകിയ ‘കളക്കാത്ത സന്ദനമേറം’ നഞ്ചിയമ്മ പാടി.
നഞ്ചിയമ്മയുടെ മറ്റ് വിശേഷങ്ങളും അണ്ണാമലൈ ചോദിച്ചറിഞ്ഞു. അണ്ണാമലൈ പങ്കുവെച്ച ഈ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യൽമീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: