കൊച്ചി : നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച്. കോടതിയില്‍ നല്കിയ കുറ്റപത്രത്തിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നതിലും അന്വേഷണം തുടരും.
നടി കേസില്‍ 102 സാക്ഷികളെയും 1 പ്രതിയെയും ഉള്‍പ്പെടുത്തിയുള്ള അനുബന്ധ കുറ്റപത്രമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ദൃശ്യം ഒളിപ്പിക്കാന്‍ സഹായിച്ച ശരത് മാത്രമാണ് തുടരന്വേഷണത്തിലെ ഏക പ്രതി.
ശരത്ത് മുഖേനയാണ് ദിലീപിന് ദൃശ്യങ്ങള്‍ ലഭിച്ചതെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്ന അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല. പകരം ഇവര്‍ക്കെതിരെ അന്വേഷണം തുടരും. അതേസമയം തെളിവില്ലാത്തതിനാല്‍ കേസില്‍ കാവ്യാ മാധവന് സാക്ഷിയാണ്. 1500 ലേറെ പേജുള്ള കുറ്റപത്രത്തില്‍ 102 പുതിയതായി സാക്ഷികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: