ലഖ്നൗ: ലുലു മാളിൽ നിസ്കാരം അതിരഹസ്യമായി നിസ്കാരം നടത്തി വീഡിയോ പുറത്തുവിട്ട സംഭവത്തില്‍ അറസ്റ്റിലായ നാലുപേര്‍ക്കും അടുത്ത മദ്രസബന്ധമുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്.
കേസിലെ ഒന്നാം പ്രതിയായ ലഖ്നൗവിലെ ഇന്ദിര നഗർ സ്വദേശിയായ മുഹമദ് റെഹാന്റെ മദ്രസ ബന്ധം ഉത്തർ പ്രദേശ് പോലീസ് സ്ഥിരീകരിച്ചു. ഈ യുവാവ് മദ്രസ വിദ്യാർത്ഥിയാണ് .രണ്ടാം പ്രതിയായ ഖുറം നഗറിലെ അബ്രാർ നഗറിൽ താമസക്കാരനായ അതീഫ് ഖാൻ മദ്രസയിലെ ദീനി വിദ്യാർത്ഥിയാണ്. ലഖിംപുർ സ്വദേശിയായ അതീഫ് മദ്രസ വിദ്യാഭ്യാസത്തിനായാണ് അബ്രാർ നഗറിൽ താമസിക്കുന്നത്.
സീതാപൂരില്‍ നിന്നുള്ള മൂന്നാം പ്രതി ലുക്മാനാണ് അബ്രാർ നഗറിലെ മദ്രസ നടത്തുന്നത്. നാലാം പ്രതി നോമാൻ, ലുക്മാന്റെ ബന്ധുവാണ്. ഇയാളും അബ്രാർ നഗർ മദ്രസയിലെ വിദ്യാർത്ഥിയാണ്. ലുലുമാള്‍ നിലകൊള്ളുന്ന പ്രദേശത്ത് പൊതുവെ ഹിന്ദു-മുസ്ലിം ബന്ധത്തില്‍ സമാധാനം നിലനില്‍ക്കുന്ന പ്രദേശമാണ്. ഇവിടെ വര്‍ഗ്ഗീയകലാപം അഴിച്ചുവിടുകയായിരുന്നു ഈ ചെറുപ്പക്കാരുടെ ലക്ഷ്യമെന്നറിയുന്നു.
ജൂലൈ 12ന് ലുലു മാളിൽ നിസ്കാരം നടത്തിയതിനാണ് ഇവരെ ഉത്തർ പ്രദേശ് പോലീസ് പിടികൂടിയത്. സംഭവത്തിൽ ലുലു മാൾ അധികൃതർ സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ലുലമാളിനകത്തോ പരിസരത്തോ ഒരു മതത്തിന്റെയും പ്രാര്‍ത്ഥനകളോ പരിപാടികളോ നടത്താന്‍ അനുവദിക്കില്ലെന്ന് ലുലു അധികൃതര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ലുലുമാളിന് പരിപൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: