ന്യൂദല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലവും പ്രഖ്യാപിച്ചു. 94.40 ശതമാനം പേരാണ് ഉപരിപഠനത്തിന് അര്‍ഹരായത്. തിരുവനന്തപുരം മേഖലയാണ് ഏറ്റവും മികച്ച വിജയം നേടിയത്. 99.68 ശതമാനം. പെണ്‍കുട്ടികളില്‍ 95.21 ശതമാനം പേര്‍ വിജയം നേടി.
വിദ്യാര്‍ത്ഥികള്‍ക്ക് cbseresults.nic.in,cbse.gov.in, cbse.nic.in എന്നീ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാ ഫലം അറിയാം.ഏറെ അനിശ്ചിതത്വങ്ങള്‍ക്കിടെ ഇന്ന് രാവിലെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചിരുന്നു. 92.71 ആയിരുന്നു വിജയ ശതമാനം. തുടര്‍ന്ന് ഉച്ചയോടെ പത്താംക്ലാസ് ഫലവും പ്രഖ്യാപിക്കുകയായിരുന്നു. പരീക്ഷ ഫലങ്ങള്‍ ജൂലൈ ആദ്യവാരം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അധികൃതര്‍ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് നീണ്ടുപോവുകയായിരുന്നു. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതകള്‍ സംബന്ധിച്ചും ഏറെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
അതിനിടെ കേരളത്തിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയപരിധി അവസാനിക്കാറായതോടെ കോടതിയെ സമീപിക്കുകയും വെള്ളിയാഴ്ചത്തേയ്‌ക്ക് വരെ നീട്ടി സമയം അനുവദിക്കുകയായിരുന്നു. സമയ പരിധി അവസാനിക്കാനിരിക്കേയാണ് സിബിഎസ്ഇ ഇന്ന് പ്ലസ് ടു, പത്താംക്ലാസ് ഫലപ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പത്താം ക്ലാസ് ഫലപ്രഖ്യാപനം ശനിയാഴ്ചത്തേയ്‌ക്ക് മാറ്റിവെക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ അടക്കം പ്ലസ് ടു പ്രവര്‍ത്തനം വൈകുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം കോവിഡ് സാഹചര്യത്തില്‍ ഇളവ് വന്നതോടെ അടുത്ത വര്‍ഷം ഫെബ്രുവരി പതിനഞ്ച് മുതല്‍ പ്ലസ്ടു പരീക്ഷ നടത്തുമെന്നും സി ബി എസ് ഇ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: