തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തലിന് ശേഷം മുഖ്യമന്ത്രി സംസ്ഥാനത്ത് കാട്ടികൂട്ടിയ സംഭവങ്ങലെ പറ്റി തുറന്നടിച്ച് കുമ്മനം രാജശേഖരന്. ഉത്സവപ്പറമ്പില്‍ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി മാല പൊട്ടിച്ചോടുന്ന കള്ളനെ പോലെയാണ് കേരളത്തിലെ പിണറായി സര്‍ക്കാരെന്നും അദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഉത്സവപ്പറമ്പില്‍ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി മാല പൊട്ടിച്ചോടുന്ന കള്ളനെ പോലെയാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ . നയതന്ത്ര സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്കിനെപ്പറ്റി സ്വപ്ന സുരേഷ് കോടതിയില്‍ കൊടുത്ത രഹസ്യമൊഴി പുറത്തു വന്നപ്പോള്‍ തുടങ്ങിയതാണ് സര്‍ക്കാരിന്റെ സമനില തെറ്റിയ പെരുമാറ്റം.
മുഖ്യമന്ത്രിക്ക് ഭീഷണി എന്നു തോന്നിയ വരെയെല്ലാം പോലീസിനെ ദുരൂപ യോഗം ചെയ്ത് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് വരെ വിലക്ക് ഏര്‍പ്പെടുത്തി. ഗതാഗതം തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിച്ചു. അടിയന്തിരാവസ്ഥയെ ലജ്ജിപ്പിക്കുന്ന നടപടികള്‍ ചെയ്തിട്ട് പാര്‍ട്ടി അതിനെ നിര്‍ലജ്ജം ന്യായീകരിക്കുകയാണ്.
അനാവശ്യ വിഷയങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് , മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉണ്ടായ ഗുരുതര ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുന്നതില്‍ വ്യാപൃതരായിരിക്കുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും. യഥാര്‍ത്ഥ വിഷയം വിട്ട് , പിണറായി ഇട്ട ചൂണ്ടയില്‍ കൊത്തി കുരുങ്ങി കിടക്കുകയാണ് പ്രതിപക്ഷ കക്ഷികളില്‍ പലരും. ഈ കുതന്ത്രങ്ങളിലൂടെ കേരളത്തിലെ പ്രബുദ്ധ ജനതയെ പറ്റിക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നത് മൗഢ്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: