Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കനത്ത മഴയില്‍ നിര്‍ധനകുടുംബത്തിന്റെ വീട് നിലംപൊത്തി: ഒഴിവായത് വന്‍ദുരന്തം, ആശങ്കയൊഴിയാതെ ലക്ഷംവീട് കോളനി

സംഭവ സമയം വീട്ടില്‍ നിന്ന് സാധന സാമഗ്രികള്‍ മാറ്റാനെത്തിയ സാവിത്രിയുടെ പേര മകന്‍ ശ്രീജിത്ത് (30) ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വലിയ ശബ്ദം കേട്ടതോടെ പുറത്തേക്ക് ഓടി മാറിയതാണ് രക്ഷയായതെന്ന് യുവാവ് പറയുന്നു.

ശിവപ്രസാദ് പട്ടാമ്പി by ശിവപ്രസാദ് പട്ടാമ്പി
Jul 20, 2022, 12:26 pm IST
in Thrissur

വടക്കാഞ്ചേരി: കനത്ത മഴയില്‍ മുളങ്കുന്നത്തുകാവില്‍ വയോധികയുടെ വീട് പൂര്‍ണ്ണമായും നിലംപൊത്തി. യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ചുണ്ടക്കുന്ന് ലക്ഷം വീട് കോളനിയില്‍ പോഴങ്കണ്ടത്ത് വീട്ടില്‍ സാവിത്രി (80) യുടെ വീടാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ പൂര്‍ണ്ണമായി തകര്‍ന്ന് വീണത്. നാലു വശവും ചുവരുകള്‍ വിണ്ട നിലയിലായ വീടിന്റെ ശോചനീയാവസ്ഥ ജന്മഭൂമി കഴിഞ്ഞ 7ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് 5 ദിവസം മുന്‍പ് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് വയോധികയെയും കുടുംബത്തെയും ബന്ധു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട് തകര്‍ന്നടിഞ്ഞത്.

സംഭവ സമയം വീട്ടില്‍ നിന്ന് സാധന സാമഗ്രികള്‍ മാറ്റാനെത്തിയ സാവിത്രിയുടെ പേര മകന്‍ ശ്രീജിത്ത് (30) ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വലിയ ശബ്ദം കേട്ടതോടെ പുറത്തേക്ക് ഓടി മാറിയതാണ് രക്ഷയായതെന്ന് യുവാവ് പറയുന്നു. ഇവരുടെ വീട് നില കൊള്ളുന്ന കെട്ടിടത്തിന്റെ മറുഭാഗത്തെ വീട് ഉടമ പൊളിച്ചു നീക്കിയത് ദുരിതം ഇരട്ടിയാക്കിയിരുന്നു.ശോചനീയാവസ്ഥയിലായ വീട് ഏതു നിമിഷവും നിലം പൊത്തുമെന്ന നിലയിലായപ്പോഴാണ് പഞ്ചായത്ത് ഇടപെടല്‍ നടത്തിയത്.

സംസ്ഥാനം മുന്‍കൈ എടുത്ത് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക ഭവന പദ്ധതിയായ ലക്ഷം വീട് പദ്ധതിക്ക് അരനൂറ്റാണ്ടിന്റെ പെരുമ നിലനില്‍ക്കുമ്പോള്‍ പദ്ധതിയിലൂടെ ആവിഷ്‌കരിച്ച ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ഒച്ചിന്റെ വേഗതയായതാണ് പ്രതിസന്ധി വര്‍ധിപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. മേഖലയിലെ മറ്റു വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്. മുളങ്കുന്നത്ത്കാവ് ലക്ഷംവീട് കോളനി നിവാസികളുടെ ദുരിതം സമാനതകളില്ലാത്തതാണ്. അതീവശോചനീയാവസ്ഥയിലായ വീടുകളില്‍ ആശങ്കയോടെ ജീവിതം തള്ളി നീക്കുകയാണ് ഈ  നിര്‍ധന കുടുംബങ്ങള്‍.  

70 വര്‍ഷത്തോളം പഴക്കമുള്ള മണ്‍കട്ടകളില്‍ തീര്‍ത്ത ഓട് മേഞ്ഞ വീടുകളില്‍ ഏതാനും വീടുകള്‍ ഭാഗികമായി തകര്‍ന്ന നിലയിലാണ്. അടച്ചുറപ്പുള്ള ഭവനത്തിനായി കളക്ടറേറ്റ് ഉള്‍പ്പടെയുള്ള അധികാര കേന്ദ്രങ്ങളില്‍ അപേക്ഷകള്‍ നല്‍കിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലമെന്ന് നിര്‍ധന കുടുംബങ്ങള്‍ പറയുന്നു.

ഒരു ചുവരിന്റെ ഇരുവശത്തുമായി രണ്ട് കുടുംബങ്ങള്‍ താമസിക്കുന്ന വിധത്തിലുള്ള ഇരട്ടവീടുകള്‍ ഒറ്റ വീടുകളാക്കി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും എവിടെയുമെത്തിയിട്ടില്ല.  ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകള്‍ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ ഇടാന്‍ വരെ പണമില്ലാത്തവരും നിരവധിയാണ്. വാടകക്ക് മാറിത്താമസിക്കാന്‍ പോലും വരുമാനമില്ലാത്തവരാണ് എല്ലാവരും.ഇവരുടെ ദുരിത ജീവിതങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.തകര്‍ന്ന വീട് പഞ്ചായത്ത് പ്രസിഡന്റ് കെ. ജെ. ബൈജു (ദേവസി)സന്ദര്‍ശിച്ചു. പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

Tags: houseRainTragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.