Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

5ജി: അംബാനിയുമായി ഏറ്റുമുട്ടില്ല; സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കുന്ന 5ജി സ്വകാര്യ നെറ്റ് വര്‍ക്ക് സ്വന്തം ബിസിനസ് സംരംഭങ്ങളില്‍ സ്ഥാപിക്കുക ലക്ഷ്യം

5ജി സ്പെട്ക്രം ലേലത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ അംബാനിയുടെ ജിയോയുമായി അദാനി നേരിട്ട് ഏറ്റുമുട്ടുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അദാനി-അംബാനി പോരാട്ടം ടെലികോം മേഖലയില്‍ ഉണ്ടാകില്ല. കാരണം അംബാനിയും എയര്‍ടെല്ലും വോഡഫോണും നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡ് വഴി മൊബൈല്‍ സേവനം നല്‍കുന്ന ബിസിനസിലേക്ക് അദാനി വരില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2022, 08:20 pm IST
in India

ന്യൂദല്‍ഹി:അദാനി-അംബാനി നേര്‍ക്കുനേര്‍ പോരാട്ടം ടെലികോം മേഖലയില്‍ ഉണ്ടാകില്ല. 5ജി സ്പെട്ക്രം ലേലത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ അംബാനിയുടെ ജിയോയുമായി അദാനി നേരിട്ട് ഏറ്റുമുട്ടുമെന്ന് പ്രചാരണമുണ്ടായിരുന്നു. അംബാനിയും എയര്‍ടെല്ലും വോഡഫോണും നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡ് വഴി മൊബൈല്‍ സേവനം നല്‍കുന്ന ബിസിനസിലേക്ക് അദാനി വരില്ല.  

പകരം സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കലാണ് അദാനിയുടെ ലക്ഷ്യം. ടെലികോമിലെയും ഡിജിറ്റല്‍ പരിവര്‍ത്തനരംഗത്തേയും ഭാവിസാധ്യതകളാണ് അദാനി ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ സ്വന്തം ബിസിനസുകള്‍ക്ക് 5ജി സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കലായിരിക്കും ലക്ഷ്യം. ഇത് പ്രകാരം സ്വന്തം വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍,  ലോജിസ്റ്റിക്സ് കമ്പനികള്‍, ഊര്‍ജോത്പാദനകമ്പനികള്‍, ട്രാന്‍സ്മിഷന്‍, നിര്‍മാണ മേഖലകള്‍ എന്നിവിടങ്ങളില്‍ സൈബര്‍ സുരക്ഷ വര്‍ധിപ്പാക്കനുതകുന്ന എന്‍റര്‍പ്രൈസ് 5ജി എന്ന് വിളിക്കപ്പെടുന്ന സ്വകാര്യ നെറ്റ് വര്‍ക്കുകള്‍ ഉയര്‍ത്തുകയായിരിക്കും അദാനിയുടെ ലക്ഷ്യം.  

സൈബര്‍ ആക്രമണങ്ങള്‍ കമ്പനികള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാക്കുന്ന കാലമാണിത്. ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ നടത്തുന്ന സൈബര്‍ ആക്രമണങ്ങളും ഇന്ന് സാധാരണമാണ്. കോടികളുടെ നഷ്ടമുണ്ടാക്കുന്ന ഹാക്കിംങ്ങും സൈബര്‍ ആക്രമണവും തടയാന്‍ കോര്‍പറേറ്റുകളെ സംബന്ധിച്ചിടത്തോളം സ്വകാര്യ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കുക സുപ്രധാനമാണ്. 3ജിപിപി അടിസ്ഥാനത്തിലുള്ള നെറ്റ് വര്‍ക്ക് സ്പെക്ട്രമാണ് സ്വകാര്യ ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്കിന് (ലാന്‍) ഉപയോഗിക്കുക. ഇത് സ്വകാര്യമായ ഒരു പ്രത്യേക ഇടത്തില്‍ സുരക്ഷിതമായ ആശയവിനിമയം സാധ്യമാക്കും.  

ലോകമെമ്പാടും ഇതാണ് പുതിയ ട്രെന്‍ഡ്. ജര്‍മ്മനിയില്‍ കഴിഞ്ഞ വര്‍ഷം 33 കമ്പനികള്‍ക്ക് 5ജി സ്വകാര്യം നെറ്റ് വര്‍ക്കുകള്‍ അനുവദിച്ചിരുന്നു. ബിഎംഡബ്ല്യു, ബോഷ്, ലുഫ്താന്‍സ, സീമന്‍സ്, ഫോക്സാഗണ്‍ തുടങ്ങിയ 33ഓളം കമ്പനികള്‍ക്കാണ് സ്വകാര്യ നെറ്റ് വര്‍ക്ക് അനുവദിച്ചത്. യുകെ, യുഎസ്,ആസ്ത്രേല്യ എന്നിവിടങ്ങളിലും സ്വകാര്യ 5ജി നെറ്റ് വര്‍ക്കുകള്‍ അനുവദിച്ചുകൊണ്ടിരിക്കുകയാണ്.  

5ജി വരുമ്പോള്‍ സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരമാണ് തന്റെ തന്നെ വിപുലമായ ബിസിനസ് മേഖലകളില്‍ 5ജി സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കാന്‍ 5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്.  

.അതേസമയം, സ്വകാര്യ 5-ജി നെറ്റ്‌വർക്കുകള്‍ അനുവദിക്കുന്നതിനെ പല ടെലികോം സേവന ദാതാക്കളും എതിര്‍ത്തെങ്കിലും സര്‍ക്കാര്‍  ഈ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങില്ല. നിലവിലെ താരിഫ് പ്രകാരം ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡ് വഴി മൊബൈല്‍ സേവനം നല്‍കുന്ന മേഖലയില്‍ മത്സരം മൂലം ലാഭം കുറയുന്നതിനാലാണ് ജിയോയും എയര്‍ടെല്ലും വോഡഫോണും സ്വകാര്യ 5ജി നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് നേരിട്ട് അനുവദാം നല്‍കുന്നതിനെ എതിര്‍ക്കുന്നത്. 5ജി വരുന്നതോടെ. ബിസിനസ് സംരംഭങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങളില്‍ നിന്നും ലാഭം ഉയര്‍ത്താമെന്നായിരുന്നു ജിയോ-എയര്‍ടെല്‍-വോഡഫോണ്‍ തൃമൂര്‍ത്തികള്‍ കരുതിയിരുന്നത്. എന്നാല്‍, സ്വകാര്യ നെറ്റ്‌വർക്കുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെയും ഈ രംഗത്തേക്ക് അദാനി പോലുള്ള കോര്‍പറേറ്റ് കമ്പനികള്‍ കടന്നുവരികയും ചെയ്താല്‍ ഇപ്പോഴത്തെ ടെലികോം സേവനദാതാക്കളുടെ കുത്തക ഭാവിയില്‍ തകര്‍ക്കപ്പെട്ടേക്കാം എന്ന ഒരു വിലയിരുത്തല്‍ ചില ടെലികോം വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.

Tags: ഗൗതം അദാനിഅദാനി5ജിജിയോമുകേഷ് അംബാനിറിലയന്‍സ് ജിയോ5 ജി സ്‌പെക്ട്രംറിലയന്‍സ് ജിയോ നെക്സ്റ്റ്5ജി സ്വകാര്യ നെറ്റ് വര്‍ക്ക്എന്‍റര്‍പ്രൈസ് 5ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.