Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയില്‍ നേടുന്ന വരുമാനത്തിന് നികുതിയടക്കാതെ ഇന്ത്യയെ ഊറ്റിക്കുടിച്ച് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികളായ വിവോയും ഒപ്പോയും ഷവോമിയും

പൂര്‍ണ്ണമായും ബിസിനസ് ഇന്ത്യയില്‍ ആണെങ്കിലും ഇന്ത്യയിലെ‍ സാധാരണക്കാര്‍ നല്‍കുന്ന കോടികളുടെ വരുമാനത്തിന് നികുതി നല്‍കാതെ അതെല്ലാം ചൈനയിലേക്ക് കടത്തുന്ന വിവിധ ചൈനീസ് കമ്പനികള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ ഊറ്റിക്കുടിക്കുന്ന അട്ടകളാണെന്ന് വിലയിരുത്തല്‍. ഇതില്‍ ഏറ്റവും എടുത്തുപറയാവുന്ന രണ്ട് കേസുകളാണ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്ന ചൈനീസ് കമ്പനികളായ വിവോയും ഒപ്പോയും ഷവോമിയും.

Janmabhumi Online by Janmabhumi Online
Jul 18, 2022, 04:08 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പൂര്‍ണ്ണമായും ബിസിനസ് ഇന്ത്യയില്‍ ആണെങ്കിലും ഇന്ത്യയിലെ‍ സാധാരണക്കാര്‍ നല്‍കുന്ന കോടികളുടെ വരുമാനത്തിന് നികുതി നല്‍കാതെ അതെല്ലാം ചൈനയിലേക്ക് കടത്തുന്ന വിവിധ ചൈനീസ് കമ്പനികള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ ഊറ്റിക്കുടിക്കുന്ന അട്ടകളാണെന്ന് വിലയിരുത്തല്‍. ഇതില്‍ ഏറ്റവും എടുത്തുപറയാവുന്ന രണ്ട് കേസുകളാണ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്ന ചൈനീസ് കമ്പനികളായ വിവോയും ഒപ്പോയും ഷവോമിയും.  

ഇക്കഴിഞ്ഞ വര്‍ഷം  വിവോ ഇന്ത്യയില്‍ നിന്നും ആകെ വിറ്റുവരവിന്റെ 50 ശതമാനത്തോളം തുക അനധികൃതമായി നൂറുകണക്കിന് കള്ളഅക്കൗണ്ടുകളിലൂടെ ചൈനയിലേക്ക് കടത്തിയതായി ഇഡി കണ്ടെത്തി. ഏകദേശം 62,476 കോടി രൂപയാണ് കടത്തിയത്. ഇത്രയും തുകയ്‌ക്ക് കേന്ദ്ര സര്‍ക്കാരിന് ലഭിയ്‌ക്കേണ്ട നികുതി ലഭിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി ഇഡി ഇപ്പോള്‍ വിവോ കമ്പനിയുടെ 119 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിലെ വിവോയുടെ വിതരണക്കാരനെ സംബന്ധിച്ച് ചില രാജ്യസുരക്ഷാ പ്രശ്നങ്ങളും ദല്‍ഹി പൊലീസ് ഫയല്‍ ചെയ്ത കേസില്‍ സംശയിക്കുന്നു. ചില ചൈനീസ് പൗരന്മാരുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജപകര്‍പ്പെടുത്ത് ഉപയോഗിക്കുന്നതായും പറയുന്നു. ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് പോയ നാല് ചൈനീസ് പൗരന്മാരുടെ 2018 മുതല്‍ 2021 വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് നികുതിവെട്ടിപ്പ് പുറത്തായത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇവര്‍ തുടങ്ങിയ 23 ഓളം കടലാസ് കമ്പനികളിലൂടെയാണ് വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കാതിരിക്കാനായി പണം കടത്തിയത്. ഇതിന് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ നിതിന്‍ ഗാര്‍ഗ് വേണ്ട സഹായങ്ങള്‍ നല്‍കി. വിവോയുടെ മുന്‍ ഡയറക്ടര്‍ ബിന്‍ ലൂ 2018 ഏപ്രിലില്‍ ഇന്ത്യ വിട്ടു. മറ്റ് രണ്ട് ചൈനീസ് പൗരന്മാരായ ഷെങ്ഷെന്‍ ഊ, ഷാങ് ജീ എന്നിവര്‍ 2021ല്‍ ഇന്ത്യ വിട്ടു.  

ചില വ്യവസ്ഥകളോടെ വിവോയുടെ ബാങ്ക് അക്കൗണ്ട് തുടരാന്‍ ദല്‍ഹി ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. 950 കോടി രൂപ ബാങ്ക് ഗ്യാരണ്ടി നല്‍കുക, അക്കൗണ്ടില്‍ എല്ലായ്പോഴും 250 കോടി രൂപ നിലനിര്‍ത്തുക എന്നീ വ്യവസ്ഥകളോടെയാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.  

ഇതുപോലെ മറ്റൊരു ചൈനീസ് സ്മാര്ട്ട് ഫോണ്‍ കമ്പനി 4389 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചുവെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡിആര്‍ ഐ) ആരോപിച്ചിരിക്കുന്നത്. 1962 കസ്റ്റംസ് നിയമപ്രകാരം പിഴയും ചുമത്തിയിട്ടുണ്ട്. ഒപ്പോയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ഒട്ടേറെ കുറ്റം ചാര്‍ത്താവുന്ന രേഖകളും കണ്ടെടുത്തു. മൊബൈല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ ഇറക്കുമതി ചെയ്ത പല ഉപകരണങ്ങളെക്കുറിച്ചും തെറ്റായ വിശദാംശങ്ങളാണ് ഒപ്പോ നല്‍കിയിരിക്കുന്നത്. ഇതുവഴി ഏകദേശം 2981 കോടി രൂപയുടെ തീരുവ വെട്ടിച്ചിട്ടുണ്ട്.  

മറ്റൊരു ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ഉല്‍പാദകരായ ഷവോമി ഇന്ത്യ കൊണ്ടുവന്ന 5551 കോടി രൂപ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചാണ് കൊണ്ടുവന്നിരിക്കുന്നതെന്നും കണ്ടെത്തി. മൂന്ന് വിദേശക്കമ്പനികളിലേക്കാണ് ഈ തുക കൈമാറിയിരിക്കുന്നത്.  

വിവോ, ഒപ്പോ, ഷവോമി എന്നീ കമ്പനികളുടെ വിതരണക്കാര്‍, മറ്റ് അനുബന്ധ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് 2021ഡിസംബറില്‍ നടത്തിയ റെയ്ഡില്‍ ഈ കമ്പനികള്‍ ഇന്ത്യയുടെ നികുതി നിയമം വെട്ടിച്ച് ഏകദേശം 6500 കോടി രൂപയുടെ അനധികൃത വരുമാനം നേടിയതായി കണ്ടെത്തി.  

Tags: ഷവോമി ഇന്ത്യവിവോ മൊബൈല്‍വിവോ ഇന്ത്യവിവോചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിസമ്പദ് വ്യവസ്ഥphoneOppoഷവോമിവിവോ ഐപിഎല്‍ഷവോമി സ്മാര്‍ട്ട്ഫോണ്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം അത്താണിയില്‍ യുവാവ് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സുകാന്തിനെ പിടികൂടണമെന്ന് ഡിസിപി

Kerala

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ : സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ പ്രതി ചേര്‍ക്കും

India

ആ അപകടകാരികള്‍ നിങ്ങളുടെ ഫോണിലുമുണ്ടോ? പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കിയത് 300ലധികം ആപ്പുകള്‍

Kerala

വെള്ളാപ്പള്ളി നടേശനെ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞു; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

യുവാവിനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത

കാലവര്‍ഷക്കെടുതി രൂക്ഷം, ശനിയാഴ്ച വിവിധ ജില്ലകളിലായി 7 മരണം

താനൂരില്‍ കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസ് : പ്രതിക്ക് 105 വര്‍ഷം കഠിന തടവ്

ഉണ്ണി മുകുന്ദനെതിരെ പെണ്‍വിഷയം വന്നാല്‍ വിശ്വസിക്കില്ല, ഉണ്ണി മുകുന്ദന്‍ കള്‍ച്ചറുള്ള കുടുംബത്തില്‍ നിന്നും വരുന്നയാള്‍: ഫക്രുദ്ദീന്‍ അലി

പോക്സോ കേസ് : യുവാവ് പിടിയിൽ

മിസ് തായ്‌ലന്‍ഡ് ലോക സുന്ദരി

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies