തിരുവനന്തപുരം: ലോക ജീവിതങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ലൈഫ് ഡോക്ടര്‍ എന്ന ശാസ്ത്രീയ ആശയ സംഹിതകളടങ്ങിയ കണ്ടുപിടുത്തങ്ങളെ സംബന്ധിച്ച പഠനത്തിനും വ്യാപനത്തിനുമായി ലൈഫ് മെഡിക്കല്‍ യൂണിവാഴ്സിറ്റി പ്രഖ്യാപിച്ച് ഡോ. കെ.പി. പ്രവീണ്‍. ഉദാത്തവും സമഗ്രവുമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിലൂടെ ശ്രദ്ധയേനായ ഡോ. പ്രവീണ്‍റാണയുടെ ലൈഫ് ഡോക്ടര്‍ പതിപ്പ് ഏറെ ജനശ്രദ്ധയാകര്‍ഷിച്ച സാഹചര്യത്തിലാണ് ലൈഫ് മെഡിക്കല്‍ യൂണിവാഴ്സിറ്റി പ്രഖ്യാപനം നടത്തിയത്.
ലോക ജീവിതക്രമത്തെ തന്നെ പുനര്‍നിര്‍ണ്ണയിച്ച ആശയസംഹിതകളെന്ന നിലയ്ക്ക് ലൈഫ് ഡോക്ടര്‍ പതിപ്പും മറ്റ് കണ്ടുപിടുത്തങ്ങളും പഠനവിധേയമാക്കാനും ജീവിതത്തില്‍ പകര്‍ത്താനും ലൈഫ് മെഡിക്കല്‍ യൂണിവാഴ്സിറ്റിയിലൂടെ സാധിക്കും. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായം തേടി അപേക്ഷ നല്‍കിയതായും ഡോ. പ്രവീണ്‍റാണ അറിയിച്ചു.
ജീവനെക്കാള്‍ പ്രധാനമാണ് ജീവിതമെന്നും ഉത്തമമായ പരിചരണത്തിലൂടെ മാത്രമേ ജീവിതത്തിന്റെ കൈവഴികള്‍ ശുദ്ധീകരിച്ചും നവീകരിച്ചും പരിപോഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന പാഠമാണ് ലൈഫ് ഡോക്ടറിലൂടെ പ്രദാനം ചെയ്യുന്നത്. തന്റെ കണ്ടുപിടുത്തങ്ങളായ ശാസ്ത്രീയ അടിത്തറയിലൂന്നിയ ആശയ സംഹിതകള്‍ ലോക ജനതയ്ക്കായി ലാഭേച്ഛ കൂടാതെ പകര്ന്നുനല്കി ജീവിതത്തിന് മരുന്നുകുറിക്കുന്ന ചികിത്സകനായി ഡോ. പ്രവീണ്‍ റാണ മാറികഴിഞ്ഞു. ജീവന്‍രക്ഷാ മരുന്നുകളാലും ആധുനിക വൈദ്യശാഖയുടെ ഇടപെടലിനാലും ജീവനെ സംരക്ഷിക്കാന്‍ ഉപാദികളോറെയെങ്കിലും ജീവന് ആധാരശിലയായി മാറുന്ന ജീവിതത്തെ ചികിത്സിക്കാനും പരിപാലിക്കാനും സംവിധാനമില്ലാത്ത സാഹചര്യത്തിലാണ് ലൈഫ് ഡോക്ടര്‍ എന്ന ആശയസംഹിതയുടെ പിറവി.
ജീവന് ഒരു വ്യക്തിയുടെ നിലനില്‍പ്പുമായി മാത്രം ബന്ധപ്പെട്ട വിഷയമാണെങ്കില്‍ ജീവിതം, മനുഷ്യന് ഒരു സാമൂഹ്യ ജീവിയാണെന്ന നിലയ്ക്ക്, സമൂഹത്തെ ഒന്നടങ്കം ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന വിഷയമാണ്. ഇതിനാല്‍ തന്നെ ഏറെ ശ്രദ്ധയോടെ വേണം ജീവിത പരിപാലനമെന്ന നിലയ്ക്കാണ് മഹത്തായ കണ്ടുപിടിത്തങ്ങളത്രയും ജനതയ്ക്കായി സമര്‍പ്പിക്കുകയും പഠനത്തിനും വ്യാപനത്തിനുമായി ലൈഫ് മെഡിക്കല്‍ യൂണിവാഴ്സിറ്റി സ്ഥാപിക്കാനും തീരുമാനിച്ചതെന്ന് ഡോ. പ്രവീണ്‍ റാണ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ജീവന്റെ നിലനില്‍പ്പിന് ആധാരമായ ജീവിതത്തെ ചികിത്സിക്കുന്ന ചികിത്സകന് എന്ന നിലയിലാണ് ലൈഫ് ഡോക്ടര്‍ അടയാളപ്പെടുത്തപ്പെടുന്നത്.
കണ്ടുപിടുത്തങ്ങള്‍ നടത്തുകയും അവ ലോകജീവിതങ്ങള്ക്കായി പകര്ന്നുനല്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആശയങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്ന് ക്രിയാത്മകവും നിര്‍മ്മാണാത്മകവുമായ സമൂഹ സൃഷ്ടിയ്ക്കായി ലൈഫ് മെഡിക്കല്‍ യൂണിവാഴ്സിറ്റി സ്ഥാപിക്കുന്നതിന് മുന്‍കൈ എടുക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് ഡോ. പ്രവീണ്‍ റാണ അഭ്യര്‍ത്ഥിച്ചു. ലോകത്തിന് തന്നെ മാതൃകയായ ആശയസംഹിതകളെന്ന നിലയ്ക്ക് തന്റെ കണ്ടുപിടുത്തങ്ങളുടെ സംരക്ഷണവും പഠനവും വ്യാപനവും സര്‍ക്കാര്‍ ഉറപ്പാക്കണം. മൂല്യാധിഷ്ഠിതവും വികസനോന്മുഖവുമായ സമൂഹത്തെ രൂപപ്പെടുത്തുന്നതിന് ലൈഫ് ഡോക്ടര്‍ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. കല്ല് ഒട്ടേറെയുണ്ടെങ്കിലും അവയുടെ മേന്മയും മൂല്യവും അനുസരിച്ചാണ് എടുത്തുമാറ്റുന്നതും മുറ്റത്ത് പതിക്കുന്നതും ഫിഷ്ടാങ്കില്‍ പതിക്കുന്നതും അതേപോലെ അലമാരയില്‍ ഭദ്രമായി സൂക്ഷിക്കുന്നതും. കാരറ്റ് മൂല്യംകൂടിയ ഡയമണ്ടിന് അമൂല്യത കല്‍പ്പിച്ചാണ് അവ അണിയുന്നതും സംരക്ഷണം നല്‍കുന്നതും. ലോകോത്തര ആശയങ്ങള്‍ കണ്ടുപിടിച്ച് ലോക ജീവിതത്തെ പുനര്‍നിര്‍ണ്ണയിച്ച ഡോ. പ്രവീണ്‍ റാണ, ജീവിതങ്ങള്‍ക്ക് ചികിത്സകുറിക്കുന്ന തിരക്കിലുമാണ്. അമൂല്യകണ്ടുപിടുത്തങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയ്ക്ക് തന്റെ ജീവനുള്ള സംരക്ഷണം ഉറപ്പുവരുത്താന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറകണമെന്നും ഡോ. പ്രവീണ്‍ റാണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: