മുംബൈ: അന്താരാഷ്ട്ര വിപണിയിലടക്കമുള്ള പോസിറ്റീവ് ട്രെന്‍ഡുകള്‍ക്ക് പിന്നാലെ സെന്‍സെക്സ് 485.98 പോയിന്റ് ഉയര്‍ന്നതോടെ തിങ്കളാഴ്ച മാര്‍ക്കറ്റ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വലിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 485.98 പോയിന്റ് ഉയര്‍ന്ന് 54,246.76 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 126 പോയിന്റ് ഉയര്‍ന്ന് 16,175.20 ല്‍ എത്തി. സെന്‍സെക്സ് ഘടകങ്ങളില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, സണ്‍ ഫാര്‍മ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി എന്നിവയും നേട്ടത്തിന്റെ പട്ടികയില്‍ ഉണ്ട്.
ഇന്ത്യന്‍ വ്യോമയാന മേഖലയിലെ പ്രമുഖരായ ഇന്‍ഡിഗോയുടെ ഓഹരിവില തുടക്കത്തില്‍ തന്നെ നേട്ടത്തോടെയാണ് തുടങ്ങിയത്. എന്നാല്‍, ഉച്ചയോടെ ഓഹരിക്ക് 12 രൂപയധികമാണ് ഉയര്‍ന്നത്.
അതേസമയം, അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.72 ശതമാനം ഉയര്‍ന്ന് ബാരലിന് 101.89 ഡോളറിലെത്തി. ബിഎസ്ഇ ബാരോമീറ്റര്‍ വെള്ളിയാഴ്ച 344.63 പോയിന്റ് അല്ലെങ്കില്‍ 0.65 ശതമാനം ഉയര്‍ന്ന് 53,760.78 ലും നിഫ്റ്റി 110.55 പോയിന്റ് അല്ലെങ്കില്‍ 0.69 ശതമാനം ഉയര്‍ന്ന് 16,049.20 ലും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: