കോഴിക്കോട് : യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന് സിവിക് ചന്ദ്രനെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്സി- എസ്ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് സിവിക് ചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. സിവിക് ചന്ദ്രന് ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തെന്നുമായിരുന്നു യുവതിയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: