ചെന്നൈ: തമിഴ്നാട്ടില്‍ ഭൂമി പൂജയ്‌ക്കെത്തിയ ഹിന്ദു പുരോഹിതനെ തടഞ്ഞ് ഡിഎംകെ എംപി എസ്. സെന്തില്‍ കുമാര്‍. റോഡ് പദ്ധതിയുടെ ഉദ്ഘാടനത്തിന് പൂജന നടത്താന്‍ പുരോഹിതനെ വിളിച്ചതിന് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും എംപി ചീത്ത വിളിച്ചു. ധര്‍മപുരിയിലെ ആലപുരത്താണ് സംഭവം. ഹിന്ദു പുരോഹിതനെ മനപൂര്‍വ്വം അപമാനിക്കുകയായിരുന്നു ഡിഎംകെ എംപിയുടെ ലക്ഷ്യമെന്ന് കരുതുന്നു.
ബിബിസി തമിഴ് ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇത് ആസൂത്രിതമായി എടുത്ത വീഡിയോ ആണെന്നും സംശയിക്കപ്പെടുന്നുണ്ട്. മറ്റ് മതത്തിലെ പുരോഹിതര്‍ എവിടെ എന്ന് ചോദിച്ചാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ സെന്തില്‍ കുമാര്‍ ചീത്ത വിളിക്കുന്നത്. ഒരു മതത്തിന്റെ മാത്രം പൂജ വേണ്ടെന്നായിരുന്നു എംപിയുടെ നിലപാട്.
തമിഴ്നാട്ടില്‍ ബിജെപിയുടെ വളര്‍ച്ച ഡിഎംകെയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹിന്ദുത്വയ്‌ക്കെതിരായ എതിര്‍പ്പുകള്‍ ശക്തമാക്കുകയാണ് ഡിഎംകെ. അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപി ഈയിടെ നടത്തിയ ജനകീയ സമരങ്ങളിലെ വിജയങ്ങള്‍ തെല്ലൊന്നുമല്ല ഡിഎംകെയെ അസ്വസ്ഥരാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: