മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാതെ പിന്മാറാന് യശ്വന്ത് സിന്‍ഹയോട് അപേക്ഷിച്ച് ഡോ. ബി.ആര്. അംബേദ്കറുടെ ചെറുമകന്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കിയുള്ളപ്പോഴാണ് വാഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ) എന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയായ പ്രകാശ് അംബേദ്കര്‍ യശ്വന്ത് സിന്‍ഹയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ അംബേദ്കറുടെ ചെറുമകന് തന്നെ ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തുന്നത് പ്രതിപക്ഷത്തെയും യശ്വന്ത് സിന്‍ഹയെയും പ്രതിരോധത്തിലാക്കും. കാരണം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ആദിവാസി ഗോത്രപ്രതിനിധി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എന്ന ചരിത്രപ്രാധാന്യം ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുണ്ട്.
പാര്‍ട്ടി ഭിന്നതകള്‍ മറന്ന് എല്ലാ പട്ടിക ജാതി പട്ടികവര്‍ഗ്ഗ അംഗങ്ങളും ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാനാണ് യശ്വന്ത് സിന്‍ഹയ്ക്ക് പ്രകാശ് അംബേദ്കര്‍ നല്കുന്ന ഉപദേശം.
പ്രകാശ് അംബേദ്കറുടെ അഭ്യര്‍ത്ഥന യശ്വന്ത് സിന്‍ഹയ്ക്ക് ഏറ്റ മറ്റൊരുവലിയ ആഘാതമാണ്. കാരണം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തന്റെ മഹാരാഷ്ട്ര സന്ദര്‍ശനം മാറ്റിവെച്ചതായിരുന്നു യശ്വന്ത് സിന്‍ഹ. അതിനിടെയാണ് വീണ്ടും ആഘാതം പ്രകാശ് അംബേദ്കറുടെ ഉപദേശത്തിന്റെ രൂപത്തില്‍ എത്തിയത്.
എന്‍സിപിയും കോണ്‍ഗ്രസും മാത്രമാണ് ദ്രൗപദി മുര്‍മുവിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ അംഗമല്ലാത്ത ബിജെഡി, വൈഎസ് ആര്‍സിപി, ബിഎസ്പി, എഐഎഡിഎംകെ, ടിഡിപി, ജെഡിഎസ്, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ 60 ശതമാനത്തില്‍ അധികം വോട്ട് ഉറപ്പാക്കി ജയിക്കുമെന്ന നിലയിലാണ് ദ്രൗപദി മുര്‍മു. ജൂലായ് 18നാണ് രാഷ്ട്പതി വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: