കൊല്ലം:മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ചുകയറി ഡ്രോണ്‍ ഉപയോഗിച്ച് വീഡിയോ പകര്‍ത്തുകയും, കാട്ടാനകളെ ഭയപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയും വ്‌ളോഗറുമായ അമല അനുവിന്റെ കാര്‍ വനം വകുപ്പ് കണ്ടെത്തി.തിരുവനന്തപുരം കിളിമാനൂരില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്.സംഭവത്തില്‍ കേസ് എടുത്തിട്ട് രണ്ട് ആഴ്‌ച്ചയായെങ്കിലും അമല അനുവിനെ ഇത്‌വരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
ഇതിനിടെ അമല ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന്‍ ശ്രമിച്ചിരുന്നു.ഇതിനെ വനവകുപ്പ് ഹൈക്കോടിയില്‍ എതിര്‍ക്കും.ഇത് സംബന്ധിച്ച സത്യവാങ്മൂലം വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.അമല ഗുരുതരമായ നിയമലംഘനമാണ് നടത്തിരിക്കുന്നത്.അതിനാല്‍ അമലയെ കുടുക്കാന്‍ തന്നെയാണ് വനംവകുപ്പിന്റെ നീക്കം.കിളിമാനൂരില്‍ അമല ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനാപുരം റേഞ്ച് ഓഫീസറും സംഘവും എത്തിയെങ്കിലും അവിടെ നിന്ന് അമല രക്ഷപെട്ടിരുന്നു.അവിടെ നിന്നാണ് കാര്‍ കണ്ടെത്തിയത്.
കിളിമാനൂരില്‍ നിന്ന് പാലക്കാട് തിരുവല്വാമലയിലേ സുഹൃത്തിന്റെ വീട്ടിലേക്ക് രക്ഷപെട്ട പ്രതി, സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതോടെയാണ് അവിടെനിന്ന് മുങ്ങിയത്.എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. ഭയന്നുപോയെ കാട്ടാന അമലയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമുണ്ടായിരുന്നു.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു.ിത് കണ്ടാണ് വനം വകുപ്പ് കേസ് എടുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: