രാജാക്കാട്: കൊച്ചി- ധനുഷ്കോടി ദേശീയ പാതയിലെ ദേവികുളം ഗ്യാപ്പ് റോഡില്‍ വീണ്ടും മലയിടിച്ചില്‍. അപകടസമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി.വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയുണ്ടായ മലവെള്ളപാച്ചിലിനെ തുടര്‍ന്ന് മുകള്‍ ഭാഗത്തെ കല്ലും മണ്ണും ഉള്‍പ്പെടെ റോഡില്‍ പതിച്ചു. ഇതേ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.
റോഡിലെ മണ്ണും കാല്ലും നീക്കുന്നതിന് മൂന്ന് ദിവസത്തിലധികം സമയം വേണ്ടി വരുമെന്നാണ് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. മഴ തുടരുന്നതിനാല്‍ അപകട ഭീഷണിയുമുണ്ട്.സംഭവസ്ഥലം ദേവികുളം സബ് കളക്ടര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിത്തി. പൂപ്പാറയില്‍ നിന്ന് മൂന്നാറിലേക്കുള്ള യാത്രയ്ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
ലോക്കാട് ഗ്യാപ്പില്‍ ദേശീയ പാതാ വികസന പണികള്‍ ആരംഭിച്ച ശേഷം ചെറുതും വലുതുമായി നിരവധി തവണയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. 2018 സപ്തംബറിലും 2019 ജൂണ്‍ 17നും ജൂലൈ 28നും ഒക്ടോബര്‍ 8നും ഒക്ടോബര്‍ 11നും ഗ്യാപ്പ് റോഡില്‍ മലയിടിഞ്ഞ് ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടു. 2019 ഒക്ടോബര്‍ 8ന് ഉണ്ടായ മലയിടിച്ചിലില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന മണ്ണ് മാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ 2 പേര് അപകടത്തില്‍പെട്ട് മരിച്ചു. രണ്ടു തവണയിലായി മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഏക്കറ് കണക്കിനുള്ള കൃഷിയിടങ്ങളാണ് നശിച്ചത്. നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: