ന്യൂദല്‍ഹി: ക്രിക്കറ്റര്‍ സഞ്ജു സാംസണെ വെസ്റ്റിന്‍ഡീസിനെതിരായ ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ സഞ്ജു ആരാധകര്‍ കടുത്ത നിരാശയിലാണ്. ഈ നിരാശയെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും ചില മാധ്യമങ്ങളില്‍ ശ്രമം നടക്കുന്നുണ്ട്.
ഏറ്റവുമൊടുവില്‍ മാധ്യമം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പടച്ചുവിട്ട ഒരു വാര്‍ത്തയുടെ തലക്കെട്ട് ഇതാണ്: “സഞ്ജു സാംസണ് ഇന്ത്യ വിടണം! പ്രതിഷേധം അലയടിക്കുന്നു”. ചില ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യ വിടാന്‍ സഞ്ജു സാംസണെ ഉപദേശിക്കുന്നുവെന്നാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. സഞ്ജു ന്യൂനപക്ഷ സമുദായത്തിലെ അംഗമായതിനാല്‍ തഴയപ്പെടുന്നു എന്ന പ്രതീതി ജനിപ്പിക്കാനുള്ള ചില ശ്രമങ്ങളാണ് നടക്കുന്നത്. അയര്ലന്റിനെതിരായി നടന്ന ഒരൊറ്റ ടി20 മത്സരത്തില്‍ 77 റണ്‍സെടുത്ത് തിളങ്ങിയെങ്കിലും പിന്നീട് ഇംഗ്ലണ്ടിനെതിരായ ടി20യിലും സഞ്ജുവിനെ തഴഞ്ഞിരുന്നു. ഇതില്‍ കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ നിരാശയുണ്ട്. എന്നാല്‍ ഈ നിരാശമുഴുവന്‍ കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കാനും പ്രശ്നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും നടക്കുന്ന ശ്രമം കാണാതിരുന്നുകൂടാം.
കഴിഞ്ഞ ദിവസം സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെച്ചൊല്ലി സഞ്ജു സാംസണ് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡായിരുന്നു. എന്നാല്‍ ഈ ഹാഷ് ടാഗില്‍ ഒന്നിലും സഞ്ജുവിനോട് ഇന്ത്യ വിടാന്‍ ഏതെങ്കിലും ആരാധകര്‍ പറഞ്ഞതായി കാണുന്നില്ല. ഋഷഭ് പന്തിനെ സഹായിക്കാന്‍ സഞ്ജു സാംസണെ ഗാംഗുലി തഴയുകയാണെന്നുള്പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ ഈ ഹാഷ്ടാഗിന് കീഴില്‍ വന്നിട്ടുണ്ടെങ്കിലും ആരും സഞ്ജു ഇന്ത്യ വിടണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. അത്തരമൊരു ട്രെന്‍ഡ് ഒരു സോഷ്യല്‍ മീഡിയയിലും ഇല്ലാതിരിക്കെ ചില മാധ്യമങ്ങള്‍ക്ക് മാത്രം ഈ വാര്‍ത്ത എവിടെ നിന്ന് കിട്ടി എന്നറിയുന്നില്ല. ബിസി സി ഐയ്ക്കെതിരായ രോഷം പരോക്ഷമായി ഇന്ത്യ ഭരിയ്ക്കുന്ന സര്‍ക്കാരിനെതിരെയും തിരിച്ചുവിടാനുള്ള ക്രൂരതന്ത്രമാണിതെന്ന് വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: