കൊല്ലം: ജെഡിഎസ് ജില്ലാ സെക്രട്ടറിയെ വെട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക കെഎസ്ഇബി സ്റ്റാന്റിങ് കൗണ്‍സിലില്‍. കൊല്ലത്തെ സ്റ്റാന്റിങ് കൗണ്‍സില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് ജില്ലാ സെക്രട്ടറി അഡ്വ. എം.എ. ഷാഫി സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിനും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഷാഫിയുടെ പേരുവെട്ടി നിലവില്‍ സ്റ്റാന്റിങ് കൗണ്‍സിലിലുള്ള സിപിഎമ്മുകാരനെ നിലനിര്‍ത്തുന്നതിനൊപ്പം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.
പണം വാങ്ങിയാണ് കോണ്‍ഗ്രസുകാരിയെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം. 40 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ഒഴിവാക്കിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. എം.എ. ഷാഫി ജെഡിഎസ് നേതൃത്വത്തിന് കത്തു നല്കി. സമാനമായ ആരോപണം സംസ്ഥാനത്ത് ഉടനീളമുണ്ട്.
പണം വാങ്ങി പല സ്ഥാനങ്ങളും നല്‍കുന്നതായും ഇതിനു പിന്നില്‍ മന്ത്രി മന്ദിരം കേന്ദ്രീകരിച്ച് പ്രത്യേക ലോബി പ്രവര്‍ത്തിക്കുന്നതായുമാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: