മട്ടാഞ്ചേരി: ദീപ പൂജാദികളില്ലാതെ സംന്യാസാശ്രമ വിധികളിലെ മൗനവ്രതാനുഷ്ഠാനവുമായി ജൈന മുനി ഹന്‍സ് രാജ് ചാതുര്‍ മാസ വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിച്ചു. ഗുരുപൂര്‍ണ്ണിമ മുതല്‍ ദീപാവലി വരെയുള്ള നാലുമാസം അദ്ദേഹം കൊച്ചി സ്വേതാംബര്‍ ജൈനക്ഷേത്രത്തില്‍ വ്രതാനുഷ്ഠാനം നടത്തും. ജൈന സമൂഹത്തിലെ വിഗ്രഹാരാധനയില്ലാത്ത സ്വേതാംബര്‍ സ്ഥാനക് വാസി വിഭാഗത്തിന്റെ ഗുരുശ്രേഷ്ഠനാണ് മുനി ഹന്‍സ് രാജ്. ഒന്നിടവിട്ട ദിവസം മാത്രം ഭക്ഷണം കഴിക്കുന്നതാണ് മുനിയുടെ സവിശേഷത.
കര്‍ണാടക ഷിമോഗയില്‍ വ്യാപാരി കുടുംബത്തില്‍ നിന്നാണ് സംന്യാസാശ്രമത്തിലെത്തിയത്. നഗ്‌നപാദരായി ഭിക്ഷാടനത്തിലൂടെ ആഹാരം കഴിച്ച് വഴി മധ്യേയുള്ള വിശ്രമകേന്ദ്രങ്ങളില്‍ ഉറങ്ങിയാണ് ദേശാടനം. ഒരു ദിവസം 55 കി.മീ വരെയാണ് യാത്ര. 2020ല്‍ കടലൂരിലും 2021ല്‍ സേലത്തെ ഉന്ദ്രൂപേട്ടിലുമായിരുന്നു ചാതുര്‍ മാസവ്രതം. ഭാരതപര്യടനം നടത്തുന്ന ഹന്‍സ് രാജ് പതിനെട്ടോളം സംസ്ഥാനങ്ങള്‍ താണ്ടിയാണ് കൊച്ചിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: