പാറ്റ്ന: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രഹസ്യയോഗത്തില്‍ ബിഹാര്‍ പോലീസ് നടത്തിയ റെയ്ഡില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് 2 പേരെ അറസ്റ്റ് ചെയ്തതായി പട്ന ഫുല്‍വാരി ഷെരീഫ് എഎസ്പി മനീഷ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അറസ്റ്റിലായവരില്‍ ഒരാള്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള മുന്‍ പോലീസ് ഉദ്യോഗസ്ഥന് എം.ഡി ജല്ലാവുദ്ദീന് ആണ്, മറ്റൊരാള്‍ മുന്‍ സിമി അംഗവും നിലവില്‍ പിഎഫ്ഐയുടെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയുടെയും അംഗവുമായ അഥര്‍ പര്‍വേസ് ആണ്. പര്‍വേസിന്റെ ഇളയ സഹോദരന് 2001-02ല്‍ ബോംബ് സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഭീകരനാണെന്ന് എഎസ്പി മനീഷ് കുമാര്‍ അറിയിച്ചു.
വിഷന്‍ ഇന്ത്യ 2047 എന്ന പേരിലുള്ള എട്ടു പേജുള്ള രേഖയാണ് ഇവര്‍ രാജ്യതോറും സഞ്ചരിച്ച് പോപ്പുലര്‍ ഫ്രണ്ട് യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് വിതരണം ചെയ്തത്. ‘ഭീരുക്കളായ ഹിന്ദുക്കളെ’ പൂര്‍ണ്ണമായും ഇല്ലാതാക്കി രാജ്യത്ത് ആധിപത്യം സ്ഥാപിക്കാനും അവരെ കീഴ്പ്പെടുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും 10% മുസ്ലീങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്നില്‍ അണിനിരന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും പിഎഫ്ഐ കേഡര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച തങ്ങളുടെ കേഡറിന്റെ സഹായത്തോടെയും തുര്‍ക്കി പോലുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സഹായത്തോടെയും ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ സമ്പൂര്‍ണ സായുധ പ്രക്ഷോഭം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും വിഷന്‍ ഇന്ത്യയില്‍ പറയുന്നു. ഇന്ത്യന്‍ ഭരണകൂടത്തെയും ഭൂരിപക്ഷ ഹിന്ദുക്കളെയും മുട്ടുകുത്തിക്കാന്‍ മറ്റ് ഇസ്ലാമിക രാജ്യങ്ങളോട് തങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും രേഖയില്‍ പറയുന്നു.
അറസ്റ്റിലായ 2 പ്രതികള്‍ കഴിഞ്ഞ 2 മാസമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചെന്നു കണ്ടെത്തി. ഇവര്‍ക്കായി വ്യാജപേരില്‍ ഹോട്ടല്‍ മുറികളും യാത്രാ ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്നു. ജൂലൈ 6, 7 തീയതികളില്‍, ആയോധനകല പരിശീലനത്തിന്റെ മറവില്‍, വാളുകളും കത്തികളും എങ്ങനെ ഉപയോഗിക്കാമെന്ന് ഒരു വലിയ സംഘത്തിന് ജലാവുദ്ദീനും പര്‍വേസും പരിശീലനം നല്കി. ഇതുസംബന്ധിച്ച് സിസിടിവി തെളിവുകളും ഒന്നിലധികം സാക്ഷി മൊഴികളും കൈവശമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ ഉദ്യമത്തിനായി ലക്ഷങ്ങളുടെ ഫണ്ട് സ്വരൂപിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
തെലങ്കാന പോലീസ് അടുത്തിടെ നിസാമാബാദില്‍ സമാനമായ ഒരു ഓപ്പറേഷന് തകര്‍ത്തിരുന്നു. അക്രമത്തില്‍ ഏര്‍പ്പെടാന്‍ പ്രാദേശിക മുസ്ലീങ്ങള്‍ക്ക് ആയുധങ്ങള്‍ പരിശീലിപ്പിക്കുന്ന ചില പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്. ഷെയ്ഖ് ഷാദുല്ല (40), മുഹമ്മദ് ഇമ്രാന് (22), മുഹമ്മദ് അബ്ദുള്‍ മൊബിന് (27) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: