സിംഗപ്പൂര്‍സിറ്റി: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മിശ്ര ഫലം. പുരുഷന്മാരില് മലയാളി താരം എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ട് ഉറപ്പിച്ചപ്പോള്‍, കെ. ശ്രീകാന്തിനും പി. കശ്യപിനും തോല്‍വി. യോഗ്യതാ മത്സരം കളിച്ചെത്തിയെ ഇന്ത്യന്‍ താരം മിഥുന് മഞ്ജുനാഥാണ് ഏഴാം സീഡായ കശ്യപിനെ വീഴ്ത്തിയത്. വനിതകളില്‍ പി.വി. സിന്ധുവും സൈന നേവാളും ആദ്യ റൗണ്ട് പിന്നിട്ടു.
പ്രണോയ് തായ്ലന്‍ഡിന്റെ സിത്തികോം തമ്മാസിനെ തോല്‍പ്പിച്ചു (21-13, 21-16). അഞ്ചാം സീഡ് ഇന്തോനേഷ്യയുടെ ജൊനാഥന് ക്രിസ്റ്റിയാണ് അടുത്ത റൗണ്ടില്‍ എതിരാളി. ജൊനാഥന് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പി. കശ്യപിനെ തോല്‍പ്പിച്ചു 21-14, 21-15. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ശ്രീകാന്തിനെ മിഥുന് വീഴ്ത്തിയത് (21-17, 15-21, 21-18). അയര്‍ലന്‍ഡിന്റെ ഹാത് ഗ്യുയെനാണ് മിഥുന്റെ അടുത്ത എതിരാളി. മറ്റൊരു ഇന്ത്യന്‍ താരം സമീര്‍ വര്‍മയും ആദ്യ റൗണ്ടില്‍ തോറ്റു.
മൂന്നാം സീഡ് സിന്ധു ബെല്‍ജിയത്തിന്റെ ലിയാനെ താനിനെ തോല്‍പ്പിച്ചു (21-15, 21-11). വിയറ്റ്നാമിന്റെ തുയ് ലിങ് ഗ്യുയെനാണ് സിന്ധുവിന്റെ രണ്ടാം റൗണ്ട് എതിരാളി. സൈന നേവാള്‍ ഇന്ത്യയുടെ തന്നെ മാളവിക ബന്‍സോദിനെ കീഴടക്കി (21-18, 21-14). അഞ്ചാം സീഡ് ചൈനയുടെ ഹി ബിങ് ജിയാവൊയാണ് അടുത്ത എതിരാളി. യോഗ്യതാ മത്സരം ജയിച്ചെത്തിയ ഇന്ത്യയുടെ അഷ്മിത ചാലിഹയും രണ്ടാം റൗണ്ടില്‍. തായ്ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാംറുങ്ഫനെ തോല്‍പ്പിച്ചു (21-16, 21-11). ചൈനയുടെ ഹാന്‍ യു രണ്ടാം റൗണ്ട് എതിരാളി.
പുരുഷ ഡബിള്‍സില്‍ മലയാളി താരം എം.ആര്. അര്ജുന്-ധ്രുവ് കപാലിയ സഖ്യവും രണ്ടാം റൗണ്ടില്‍. ജര്‍മനിയുടെ ജോണ്‍സ് റാല്‍ഫി ജാന്സെന്-ജാന്‍ കോളിന് വൊയെല്കര് സഖ്യത്തെ തോല്‍പ്പിച്ചു (21-19, 21-19). ഇനി മലേഷ്യയുടെ ഗൊ സെ ഫെയ്-നുര്‍ ഇസുദ്ദീന്‍ സഖ്യം എതിരാളികള്‍. വനിത ഡബിള്‍സില്‍ പൂജ ദന്ഡു-ആരതി സാറ സുനില്‍ സഖ്യത്തിന് വാക്കോവര്‍ ലഭിച്ചു. മിക്സഡ് ഡബിള്‍സില്‍ എച്ച്.വി. നിതിന്‍-പൂര്‍ണിമ എസ്. റാം സഖ്യവും രണ്ടാം റൗണ്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: