കൊല്ലം: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ ഉത്തരവ്. ഒന്നര ലക്ഷം രൂപ പോലീസ് ഉദ്യേഗസ്ഥയായ രജിതയില്‍ നിന്നും ഈടാക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പെണ്‍കുട്ടിയുടെ അച്ഛന് ജയചന്ദ്രന് ഹൈക്കോടതിയില്‍ നല്കിയ അപ്പീലിലാണ് നഷ്ടപരിഹാരം നല്കാന് ഉത്തരവായത്. ആറ്റിങ്ങലില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു സംഭവം.
കോടതി ചെലവായ 25000 രൂപയും പോലീസ് ഉദ്യോഗസ്ഥ നല്‍കണം. ജയചന്ദ്രന്റെ അപ്പീലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീലിന് പോയെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഈ പണം നമ്പി നാരായണന് നല്‍കിയത് പോലെ അപമാനിതയായ പെണ്‍കുട്ടിക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ ഓഗസ്റ്റില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. കുട്ടിയെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും ജനങ്ങളുമായി ഇടപെടുന്നതിന് പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
കാണാതായ മൊബൈല്‍ ഫോണ്‍ പോലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് പിന്നീട് കണ്ടുക്കെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: