ന്യൂദല്‍ഹി: ആഭ്യന്തര കലാപം നടക്കുന്ന ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോടബയ രാജപക്സയുടെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെയും വസതികളില്‍ പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയപ്പോള്‍ കൊളംബോയിലേക്ക് ദല്‍ഹിയില്‍ നിന്ന് സൈന്യത്തെ അയച്ചെന്ന വാര്‍ത്ത ഇന്ത്യന്‍ ഹൈക്കമീഷന് നിഷേധിച്ചു.
ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയച്ചുവെന്ന് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ഇപ്പോള്‍ നടക്കുന്നത് ലങ്കയിലെ ആഭ്യന്തര കാര്യമാണ്. ഈ റിപ്പോര്‍ട്ടുകളും അത്തരം വീക്ഷണങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടല്ലന്ന് ഇന്ത്യന്‍ ഹൈകമ്മീഷന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
ശ്രീലങ്കയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോതാബയ രാജപക്സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കലാപം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ സംയുക്ത സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു.
രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് ജനറല്‍ ഷാവേന്ദ്ര സില്‍വ പറഞ്ഞു. ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന ഗോതബായ രാജപക്സയുടെ കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകാരികള്‍ അവിടെ നിന്നും ദശലക്ഷക്കണക്കിന് രൂപയുടെ പണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ശ്രീലങ്കയില്‍ ശനിയാഴ്ച പ്രക്ഷോഭം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഗോതബായ രാജപക്സ രക്ഷപ്പെട്ടിരുന്നു.
ഒരു കപ്പലില്‍ കറുത്ത പെട്ടികള്‍ കയറ്റുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇത് ഗോതബായ രക്ഷപ്പെട്ട കപ്പലാണെന്നും പെട്ടികള്‍ ഇദ്ദേഹമുള്‍പ്പെടെയുള്ള ഉയര്‍ന്ന വിവി ഐപികളുടേതുമാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ ചില സൈനിക വൃത്തങ്ങള്‍ പറയുന്നത് ഗോതബായ ശ്രീലങ്കയില്‍ തന്നെയുണ്ടെന്നാണ്. ഇതിനിടെ പ്രക്ഷോഭകാരികള്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രസിംഗെയുടെ വസതി തീയിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: