ജയ്പുര്‍: മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗമാര്‍ജിച്ച് റെയില്‍വെയുടെ പുതിയ എസി. ടയര്‍ എല്‍.എച്ച്.ബി കോച്ച്. നാഗ്ഡ – കോട്ട – സവായ് മധോപുര്‍ സെക്ഷനിലാണ് പരീക്ഷണ ഓട്ടം നടന്നത്. 60 തവണയിലധികമാണ് കോച്ചുകളുടെ പരീക്ഷണ ഓട്ടം നടത്തിയത്. പരീക്ഷണത്തിനിടെ സ്പീഡോമീറ്റര്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം കാണിക്കുന്നതിന്റെ വീഡിയോയും റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് ട്വിറ്ററില്‍ പങ്കുവച്ചു.
യൂറോപ്യന്‍ നിലവാരമുള്ള പുതിയ കോച്ചുകളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് പരീക്ഷണ ഓട്ടം നടത്തിയതെന്ന് വെസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വെയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് ഓര്‍ഗനൈസേഷനാണ് പരീക്ഷണ ഓട്ടം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: