തിരുവനന്തപുരം: മോദി സര്‍ക്കാര്‍ വികസനത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്, അതില്‍ രാഷ്ട്രീയം കലര്‍ത്താറില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദേഹം.
താഴേത്തട്ടില്‍ നടക്കുന്ന വിസകന കാര്യങ്ങള്‍ അറിയാന്‍ എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കില്‍ തന്റെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കുമല്ലോ. മോദി സര്‍ക്കാരില്‍ മന്ത്രിമാര്‍ ടീമായാണു ജോലി ചെയ്യുന്നത്. കോവിഡ്, വാക്സിനേഷന്, വിദ്യാഭ്യാസം, റെയില്‍വേ തുടങ്ങിയ കാര്യങ്ങളില്‍ അടക്കം എല്ലാം ഒരു ടീമായി ചര്‍ച്ച ചെയ്താണ് മുന്നോട്ടു പോകുന്നത്. രാഷ്ട്രീയത്തിനുപരിയായി വികസനം മനസിലാക്കുന്നവര്‍ക്ക് ഇതെല്ലാം മനസിലാകും. ഞങ്ങളതിനെ വികസനം എന്നു വിളിക്കുന്നു, ചിലര്‍ അതിനെ രാഷ്ട്രീയം എന്നു വിളിക്കുന്നുവെന്ന് അദേഹം പറഞ്ഞു. വികസന പദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തിയില്ലെങ്കിലോ, പദ്ധതികളെക്കുറിച്ച് അറിഞ്ഞില്ലെങ്കിലോ മന്ത്രിമാര്‍ അവരുടെ ജോലി ചെയ്യുന്നില്ല എന്നാണ് അര്‍ഥം.
തന്റെ സന്ദര്‍ശനത്തില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് പ്രധാനമന്ത്രിയുടെ പദ്ധതികള്‍ വിലയിരുത്താനായിരുന്നു. വീടുകളില്‍ വൈദ്യുതി വന്നതും കോളനികളില്‍ പദ്ധതികള്‍ വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കില്‍ അത് അവരുടെ കാഴ്ചപ്പാടാണ്. കഴക്കൂട്ടം ബൈപ്പാസില്‍ മാത്രമല്ല കോളനികളിലും താന്‍ സന്ദര്‍ശനം നടത്തിയെന്ന് അദേഹം വ്യക്തമാക്കി.
ലോക കാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ളൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുന്നുവെന്ന വിമര്‍ശനം ഇന്നു രാവിലെയാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേശവദാസപുരം കെഎസ്എസ്പിയു ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളാ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസ് നിര്‍മാണം വിലയിരുത്താന്‍ എത്തിയതിനാണ് മുഖ്യമന്ത്രിയുടെ ഈ വിമര്‍ശനം. ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്ളൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ ചേതോവികാരം എല്ലാവര്ക്കും മനസിലാവും. എല്ലാം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പ്പിച്ചുവെന്നാണ് കേള്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: