കോഴിക്കോട് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 2022-23 അദ്ധ്യയനവര്‍ഷത്തെ അണ്ടര്‍ ഗ്രാഡുവേറ്റ് (ബിരുദ) കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന ബിരുദ കോഴ്‌സുകളും സ്വയംഭരണ കോളജുകളിലെ കോഴ്‌സുകളും ഒഴികെയാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും https://admission.uoc.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
കേന്ദ്രീകൃത അഡ്മിഷന്‍ നടപടികളാണ് സ്വീകരിക്കുക. ‘CAP-UG 2022’ പ്രോസ്‌പെക്ടസിലെ നിര്‍ദേശ പ്രകാരം അപേക്ഷ ഓണ്‍ലൈനായി ജൂലൈ 21 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 420 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 175 രൂപ മതി. ജൂലൈ 22 വൈകിട്ട് 5 മണി വരെ ഫീസ് അടയ്‌ക്കാം.
വാഴ്‌സിറ്റി പഠന വകുപ്പ്/സെന്ററുകളിലെയും സ്വാശ്രയ/എയിഡഡ് ബിരുദ പ്രോഗ്രാമുകളിലെ 50% മെരിറ്റ് സീറ്റുകളിലെയും അഡ്മിഷന്‍ ഏകജാലക പ്രവേശന പ്രക്രിയയോടെയാണ്. UG-CAP 2022 പ്രകാരം ഏകജാലക ബിരുദ പ്രവേശനത്തിനായി ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍മതി. പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്ക് മെരിറ്റടിസ്ഥാനത്തിലാണ് അഡ്മിഷന്‍. കോഴ്‌സുകളും പ്രവേശനയോഗ്യതയുമെല്ലാം പ്രോസ്‌പെക്ടസിലുണ്ട്. മുന്‍ഗണനാ ക്രമത്തില്‍ 20 കോഴ്‌സുകള്‍ വരെ തെരഞ്ഞെടുത്ത് ഓപ്ഷന്‍ നല്‍കാം.
ജനറല്‍ മെരിറ്റ്/സംവരണം/സ്‌പോര്‍ട്‌സ്/ഭിന്നശേഷിക്കാര്‍/കമ്യൂണിറ്റി/മാനേജ്‌മെന്റ്/ഇന്‍മേറ്റ്‌സ് ഓഫ് ജുവൈനല്‍ ഹോം/ട്രാന്‍സ്ജന്‍ഡര്‍ മുതലായ വിഭാഗങ്ങള്‍ ഉള്‍പ്പെടെ ബിരുദ പ്രവേശനമാഗ്രഹിക്കുന്ന എല്ലാവരും നിര്‍ബന്ധമായും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അഫിലിയേറ്റഡ് കോളജുകളിലെ നോഡല്‍ സെന്ററുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് സൗകര്യമുള്ളിടത്തുനിന്നും അപേക്ഷിക്കാം.
എയിഡഡ്, അണ്‍എയിഡഡ് കോളജുകളിലെ മാനേജ്‌മെന്റ് ക്വാട്ടാ സീറ്റുകളില്‍ പ്രവേശനം നടത്തുന്നത് അതത് കോളജുകള്‍ തന്നെയാണ്. ഇതിനും UG-CAPല്‍ രജിസ്റ്റര്‍ ചെയ്യണം.
അലോട്ട്‌മെന്റ്: എല്ലാവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് അലോട്ട്‌മെന്റുകളുണ്ടാവും. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് കൂടി സംഘടിപ്പിക്കും. ആദ്യ അലോട്ട്‌മെന്റിന് മുമ്പായി ട്രയല്‍ അലോട്ട്‌മെന്റുകള്‍ ഉണ്ടാവും. അലോട്ട്‌മെന്റ് ഷെഡ്യൂളുകള്‍/തീയതികള്‍ വാഴ്‌സിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ആദ്യ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസ് അടച്ച് അഡ്മിഷന്‍ ഉറപ്പാക്കണം. ഫീസ് ഒടുക്കാത്തവര്‍ക്ക് സീറ്റ് നഷ്ടപ്പെടും. മാത്രമല്ല തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളിലേക്ക് പരിഗണിക്കില്ല. അലോട്ട്‌മെന്റ്, ഫീസ് പേയ്‌മെന്റ് നടപടിക്രമങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.
കോഴ്‌സുകള്‍: ബിഎ-ഇംഗ്ലീഷ് ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, സംസ്‌കൃതം ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, മലയാളം ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഉറുദു ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, തമിഴ് ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, അറബിക് ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിന്ദി ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, അഫ്‌സല്‍ ഉല്‍-ഉല്‍മ (അറബിക്), ബിഎ-ഇക്കണോമിക്‌സ്, മൃദംഗം, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, സോഷ്യോളജി, ഫംഗ്ഷണല്‍ ഇംഗ്ലീഷ്, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, ഇസ്ലാമിക് ഹിസ്റ്ററി, വയലിന്‍, വീണ, ബാച്ചിലര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് (ബിടിഎ); ബിഎ-മ്യൂസിക്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഇസ്ലാമിക് സ്റ്റഡീസ്, മള്‍ട്ടിമീഡിയ, ഇസ്ലാമിക് ഫിനാന്‍സ്, ഫംഗ്ഷണല്‍ അറബിക്, ഹ്യൂമെന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഇക്കണോമെട്രിക്‌സ് ആന്‍ഡ് ഡാറ്റാ മാനേജ്‌മെന്റ്; ഡബിള്‍ മെയിന്‍-ബിഎ. മലയാളം ആന്‍ഡ് സോഷ്യോളജി, അറബിക് ആന്‍ഡ് ഹിസ്റ്ററി, അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി, ഹിന്ദി ആന്‍ഡ് ഹിസ്റ്ററി, ഇംഗ്ലീഷ് ആന്‍ഡ് ഹിസ്റ്ററി, കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ & ഹിസ്റ്ററി, ഇംഗ്ലീഷ് ആന്‍ഡ് ഹിസ്റ്ററി, കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ & ഹിസ്റ്ററി; ബികോം, ബികോം (ഓണേഴ്‌സ്), ബിഎസ്‌സി-ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി; ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ബിസിഎ), ബിഎസ്‌സി-ഇന്‍സ്ട്രുമെന്റേഷന്‍, ജ്യോഗ്രഫി, ജിയോളജി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ഫാമിലി ആന്‍ഡ് കമ്യൂണിറ്റി സയന്‍സ്, ഫുഡ് ടെക്‌നോളജി, ജനിറ്റിക്‌സ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കളിനറി ആര്‍ട്‌സ്, കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈന്‍, സുവോളജി, സ്റ്റാസ്റ്റിക്‌സ്, സൈക്കോളജി, പ്ലാന്റ് സയന്‍സ്, പോളിമര്‍ കെമിസ്ട്രി, അപ്ലൈഡ് ഫിസിക്‌സ്, മൈക്രോ ബയോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അക്വാ കള്‍ച്ചര്‍, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & ആക്ച്യൂറിയല്‍ സയന്‍സ്, ബോട്ടണി, ബയോ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ്, ഇലക്‌ട്രോണിക്‌സ്, എന്‍വയേണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ്. ഡബിള്‍ മെയിന്‍ (ബിഎസ്‌സി). മാത്തമാറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ് ആന്‍ഡ് ഫിസിക്‌സ്, ബോട്ടണി ആന്‍ഡ് കംപ്യൂട്ടേഷണല്‍ ബയോളജി, അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറി മൈക്രോ ബയോളജി; ബാച്ചിലര്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ്, ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബിബിഎ), ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (ബിഎസ്ഡബ്ല്യു), ബാച്ചിലര്‍ ഓഫ് ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് (ബിടിഎച്ച്എം), ബാച്ചിലര്‍ ഓഫ് വിഷ്വല്‍ കമ്യൂണിക്കേഷന്‍ (ബിവിസി), ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ (ബിഎച്ച്എ), ബാച്ചിലര്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി; ബിവോക്- സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, മള്‍ട്ടിമീഡിയ, ജ്വല്ലറി ഡിസൈനിങ്, ജമോളജി, ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ജേണലിസം, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഫാഷന്‍ ടെക്‌നോളജി, അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍, ബാങ്കിങ് ഫിനാന്‍സ് സര്‍വീസ് ആന്‍ഡ് ഇന്‍ഷുറന്‍സ്, നഴ്‌സറി ആന്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിങ്, ഫുഡ് പ്രോസസിങ്, അപ്ലൈഡ് മൈക്രോബയോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഫിഷ് പ്രോസസിങ് ടെക്‌നോളജി, ഓപ്‌ടോമെട്രി ആന്‍ഡ് ഓഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ്, റീട്ടെയില്‍ മാനേജ്‌മെന്റ്, അഗ്രികള്‍ച്ചര്‍ ഫുഡ് സയന്‍സ്, ഡെയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഹോട്ടല്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍, അപ്ലൈഡ് ബയോടെക്‌നോളജി, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ഡാറ്റാ സയന്‍സ്,ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുഡ് ടെക്‌നോളജി, ഫുഡ് പ്രോസസിങ് ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ്, ഇസ്ലാമിക് ഫിനാന്‍സ്. അഭിരുചിക്കിണങ്ങിയ ഇഷ്ടമുള്ള കോഴ്‌സുകളില്‍ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. അലോട്ട്‌മെന്റ് സംബന്ധിച്ച അപ്‌ഡേറ്റുകള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: