കൊല്ലം: മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അനധികൃതമായി കയറുകയും, വീഡിയോ ചിത്രീകരണത്തിനായി ഡ്രോണ്‍ പറത്തി ആനകളെ ഭയപ്പെടുത്തുകയും ചെയ്ത കേസില്‍ വ്ളോഗര്‍ അമല അനുവിനെതിരെ കടുത്ത നടപടിയുമായി വനം വകുപ്പ് . അനു ഇപ്പോള്‍ ഒളിവാലാണ്. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും ഹാജരാകത്തതിനാലാണ് നടപടി.വനം വന്യജീവി വകുപ്പ്, ഫോറസ്റ്റ് ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം ഏഴ് കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിട്ടുളളത്.ഐപിസി, സിആര്‍പി,സി വകുപ്പുകള്‍ ചുമത്തിയുളള കേസുകളെക്കാള്‍ ഗുരുതരമായ വകുപ്പാണ് വനംവകുപ്പ് ചുമത്തിയത്.
എട്ടുമാസം മുന്‍പാണ് മാമ്പഴ്ത്തറയിലെ വനത്തില്‍ അമലയും സംഘവും എത്തിയതും ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതും.ഇവരോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ റിസര്‍വ് വനത്തില്‍ പ്രവേശി്പ്പിച്ചതിന് ബാലാവകാശ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസ് ചുമത്തി.വീഡിയോ ദൃശ്യങ്ങളില്‍ കാട്ടാനകളുടെ ദൃശ്യങ്ങളുമുണ്ട്.ഡ്രോണ്‍ കണ്ട് കാട്ടാന വിരണ്ട് ഓടുകയും, അമലയ്ക്ക് നേരെ കാട്ടാന പാഞ്ഞ് അടുക്കുകയും ചെയ്തിരുന്നു.കാട്ടാന ആക്രമിച്ചിരുന്നെങ്കില്‍ ഇവരുടെ ജീവന് വരെ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ട്.കേസ് വന്നതിന്റെ പിന്നാലെ അമലയുടെ ഫോണ്‍ പ്രവര്‍ത്തനരഹിതമായി.ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ചോദ്യം ചെയ്യലിന് വീട്ട്ിലെത്തി നോട്ടീസ് കൊടുത്തിട്ടും ഹാജരായില്ല.ഒടുവില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുളള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: