കൊച്ചി : സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്. ഭൂമിയിടപാടുകള്‍ നടന്നിട്ടുള്ളത് കാനോന്‍ നിയമ പ്രകാരമാണെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. കേസില്‍ സംസ്ഥാന പോലീസ് ആലഞ്ചേരിക്ക് നേരത്തെ തന്നെ ക്ലീന്‍ചിറ്റ് നല്കയിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
2020ല്‍ വിചാരണക്കോടതിയിലും സംസ്ഥാന സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടാണ് നല്‍കിയത്. സീറോ മലബാര്‍ സഭയ്ക്ക് ആശ്വാസം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ക്ലീന്‍ ചിറ്റ്. എന്നാല്‍ സംഭവത്തില്‍ ആലഞ്ചേരി റവന്യൂ അന്വേഷണവും നേരിടുന്നുണ്ട്. ഇടപാടില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും റവന്യു സംഘം പരിശോധിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം തുടങ്ങിയത്.
ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കേസ്. തുടര്‍ന്ന് നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. ഭൂമിയിടപാടിലെ ഇടനിലക്കാര്‍ക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.
വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയുമാണ് ഭൂമിയിടപാട് നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യഥാര്‍ത്ഥ പട്ടയത്തിന്റെ അവകാശിയേയും പോലീസ് കണ്ടെത്തി. വിശദമായ അന്വേഷണത്തിന് ശുപാര്‍ശ നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: