ന്യൂദല്‍ഹി:ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ ശാഖ എങ്ങിനെയാണ് കോടികള്‍ കണക്കില്ലാതെ സ്വീകരിച്ചത്? ഞെട്ടിപ്പിക്കുന്ന ചില കണ്ടെത്തലുകളാണ് ഇഡി നടത്തിയിരിക്കുന്നത്. ഇഡിയുടെ കുറ്റപത്രം പറയുന്നത് പ്രകാരം 2011-2012 കാലഘട്ടത്തില്‍ വിദേശ സംഭാവന നിയന്ത്രണ ചട്ടം,2010 അനുസരിച്ച് ആംനസ്റ്റി ഇന്ത്യ വിദേശ ഫണ്ടുകള്‍ സ്വീകരിച്ചിരുന്നു. പ്രധാനമായും യുകെയിലെ ആംനസ്റ്റിയായിരുന്നു പണം നല്‍കിയത്. എന്നാല്‍ സുരക്ഷാ ഏജന്‍സികളില്‍ നിന്നും ചില പ്രതികൂല റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം ഈ ലൈസന്‍സ് റദ്ദാക്കി.
ഇതേ തുടര്‍ന്ന് 2012-13ലും 2013-14ലും ഇന്ത്യന്‍സ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ട്രസ്റ്റും (ഐഎഐടി) ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലി( എഐഐപിഎല്‍). എന്നിവ രൂപീകരിച്ച് അതുവഴി അനധികൃതമായി വിദേശ ഫണ്ട് സ്വീകരിക്കാന്‍ തുടങ്ങി. ഈ വര്‍ഷങ്ങളില്‍ യുകെയിലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ കോടികളുടെ ഫണ്ട് അയച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപം, സേവനങ്ങളുടെ കയറ്റുമതി എന്നീ പേരുകളിലാണ് പണം വന്നതെന്ന് റിപ്പബ്ലിക് ടിവി പ്രോഗ്രാം പറയുന്നു.
ഐഎഐടി, എഐഐപിഎല്‍ എന്നിവ ഒരേ കോമ്പൗണ്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് ഇവര്‍ക്ക് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ എളുപ്പമായിരുന്നു. 2013, 2014 വര്‍ഷങ്ങളില്‍ എഐഐപിഎല്ലിന്മേല് ഐഎഐടിക്ക് മുഴുവന്‍ നിയന്ത്രണവും ഉണ്ടായിരുന്നു. ആകാര്‍ പട്ടേല്‍ എഐഐപിഎല്‍ ഡയറക്ടറായിരുന്നു. 2015 മുതല്‍ 2019 വരെ ഐഎഐടിയുടെ ട്രസ്റ്റിയായിരുന്നു.
എഐഐപിഎല്ലിന്റെ 47 പദ്ധതികള്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുകെ ഫണ്ട് ചെയ്തിരുന്നു. ഏകദേശം കല്‍ക്കരി ഗവേഷണ പദ്ധതിക്ക് 71.5 ലക്ഷം രൂപ, കശ്മീര്‍ നീതി ലഭ്യമാക്കല്‍- 44.5 ലക്ഷം മൊബൈല്‍ ഡവലപിങ്, ഫീല്‍ഡ് ടെസ്റ്റിംഗ് ടെക്നോളജി ഇനത്തില്‍ 64.8 ലക്ഷം വന്നു. വാണിജ്യ നേട്ടങ്ങള്‍ക്ക് എന്ന് തോന്നിക്കുന്നതായിരുന്നു അവയെന്ന് റിപ്പബ്ലിക് ടിവി പ്രോഗ്രാം പറയുന്നു. ഈ 47 പദ്ധതികളും. ഇക്കാലയളവില്‍ ധാരാളം പണം ബാങ്ക് അക്കൗണ്ടുകളില്‍ അനധികൃതമായി വന്നതായി ഇഡി പറയുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം എന്ന പേരിലാണ് പണം വന്നത്. വിദേശത്ത് നിന്നും എന്‍ജിഒ പ്രവര്‍ത്തനം വികസിപ്പിക്കാന്‍ സംഭാവനകളും വന്നു. സേവന കണ്സള്ട്ടന്സിയ്കുടെ പേരില്‍ നല്കുന്ന പണം എന്ന നിലയിലാണ് ഇവ വന്നത്. ഈ ഫണ്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്തു – ഇഡി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: