ശ്രീനഗർ : ജമ്മു കശ്മീരിലെ നടന്ന ഏറ്റുമിട്ടലിൽ സൈന്യം വധിച്ച രണ്ട് ഭീകരരില്‍ ഒരാള്‍ ജെയ്ഷ് ഇ മുഹമ്മദിന്റെ അറിയപ്പെടുന്ന നേതാവ് കൈസര്‍ കൊക്ക. പുൽവാമ ജില്ലയിലെ അവന്തിപൊരയിലെ വാണ്ടക് പൊറയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. ഇവരിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. നിരവധി ഭീകരാക്രമണങ്ങളില്‍ പിടികിട്ടാപ്പുള്ളിയാണ് കൈസര്‍ കൊക്ക.
2018 മുതല്‍ കശ്മീര്‍ സജീവമായി ഭീകരപ്രവര്‍ത്തനം നടത്തുന്ന ജെയ്ഷ് ഇ മുഹമ്മദ് നേതാവാണ് കൈസര്‍ കൊക്കയെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറയുന്നു. പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കശ്മീർ പോലീസും സുരക്ഷാ സേനയും സിആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ആക്രമണ ദൗത്യം നടത്തിയത്. തിരച്ചിലിടനിയില് ഒളിച്ചിരുന്ന ഭീകരര്‍ പുറത്തുചാടി. തുടർന്ന് നടന്ന വെടിവെയ്പിലാണ് ഭീകരരെ വധിച്ചത്. “വെടിവെയ്പില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെ തിരിച്ചറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്”- ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു.
ഭീകരരില്‍ നിന്നും ഒരു യുഎസ് നിർമ്മിത റൈഫിൾ (എം-4 കാർബൈൻ), ഒരു പിസ്റ്റൾ, മറ്റ് സ്ഫോടക വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. സ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: