തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ്‌വണ്‍ പ്രവേശനത്തിന് നാളെ മുതല്‍ 18 വരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും. റാങ്ക്, കുട്ടികളുടെ താല്‍പര്യം, സീറ്റുകളുടെ ലഭ്യത എന്നിവ പരിഗണിച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാം വഴി സെലക്ഷനും അലോട്ട്‌മെന്റും നടത്തും. 2022 ജൂണ്‍ 1ന് പ്രായം 15-20 വയസ്സ്.
www.admission.dge.kerala.gov.in വെബ്‌സൈറ്റിലെ Click for Higher Secondary Admission ലിങ്കില്‍ ക്ലിക് ചെയ്ത് ഹയര്‍ സെക്കന്‍ഡറി സൈറ്റിലെത്താം.
















