തിരുവനന്തപുരം: ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നും എത്തുന്ന രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിന് ഏറ്റവും വലിയ എതിര്‍പ്പ് ഇന്ത്യയില്‍ ഇടതുപക്ഷ കേന്ദ്രങ്ങളില്‍ നിന്നു തന്നെ. ദ്രൗപദി മുര്‍മുവിനെതിരെ നിലപാടെടുക്കാന്‍ ജനകീയ നേതാക്കളായ മമത ബാനര്‍ജിയും ജാര്‍ഖണ്ഡിലെ പിന്നാക്ക വിഭാഗങ്ങളുടെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും അവിടുത്തെ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനും ബുദ്ധിമുട്ടുകയാണ്. ബംഗാളിലും ജാര്‍ഖണ്ഡിലും പ്രചരണത്തിന് വരരുതെന്ന് അവര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് താക്കീത് നല്‍കിയിരിക്കുകയാണ്. കാരണം ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ അവര്‍ക്ക് ആദിവാസി വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടുമോ എന്ന ഭയമുണ്ട്.
എന്നാല്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ദ്രൗപദി മുര്‍മുവിനെ പരസ്യമായി എതിര്‍ക്കാന്‍ ഒരു മടിയും കാട്ടിയില്ല. ഒരു പക്ഷെ ഇന്ത്യയില്‍ മുര്‍മുവിനെതിരെ പരസ്യ നിലപാടെടുത്ത നേതാക്കളില്‍ ഒരാളായിരിക്കും യെച്ചൂരി. കാരണം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആദിവാസി പിന്തുണ പ്രശ്നമല്ല.
ദേശാഭിമാനി പത്രത്തില്‍ ഈയിടെ അഡ്വ. കെ. സോമപ്രദാസ് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് തന്നെ ബിജെപി പറ്റിപ്പിന്റെ പുതിയ പതിപ്പാണ് ദ്രൗപദി മുര്‍മു എന്നാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ആദിവാസി ഗോത്രവിഭാഗക്കാരുടെ പ്രതിനിധിയെ അതും ഒരു അവരില്‍ നിന്നുള്ള ഒരു സ്ത്രീയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് കൊണ്ടുവരിക എന്നത് നിസ്സാര തീരുമാനമല്ല. ഈ തീരുമാനത്തിന് ഒരു അഭിനന്ദനവും ദേശാഭിമാനിയില്‍ ലേഖനമെഴുതിയ അഡ്വ. കെ. സോമപ്രസാദ് നല്കാന് തയ്യാറല്ല. പകരം ഇന്ത്യയിലെ 25 ശതമാനം വരുന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെ ആര്‍എസ്എസിന്റെ കുടക്കീഴിലാക്കുക എന്ന ഗൂഢലക്ഷ്യത്തിലാണ് ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുന്നത് എന്ന ആരോപണമാണ് ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: