പാലക്കാട് : സജി ചെറിയാന്റെ അതേ മനോനിലയാണ് സംസ്ഥാന സര്‍ക്കാരിന് സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചത് ഈ സര്‍ക്കാറിന്റെ ചിന്താഗതിയുടെ ഭാഗമാണെന്ന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഭഗവന്ത് കുബ്ബ. പാലക്കാട് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലര്‍ ഫ്രണ്ട് ഭീകരതക്കെതിരെ കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. എസ്ഡിപിഐയുടെ കൊലക്കത്തിക്ക് സാധാരണക്കാര്‍ ഇരയാകുമ്പോഴും അവര്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിനാകുന്നില്ല. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരിന് മൗനമാണ്. ഇത് നല്ല സര്‍ക്കാരിന് ചേര്‍ന്നതല്ല.
കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളും സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥ മൂലം താഴേക്കടിയിലേക്ക് എത്തുന്നില്ല. അര്‍ഹരായ ആളുകളിലേക്ക് പല പദ്ധതികളും എത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ ആരെയും വിമര്‍ശിക്കാം. പക്ഷേ പി ടി ഉഷയെ ഒക്കെ വിമര്‍ശിക്കുന്നത് അവരുടെ അറിവില്ലായ്മ കൊണ്ടെന്നേ പറയാനാകൂ.
രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും കൂടിയാലോചിച്ചാണ് എംപി ഓഫീസ് ആക്രമണത്തില്‍ നിലപാടെടുത്തത്. അതുകൊണ്ടാണ് ഓഫീസ് ആക്രമിച്ചവര്‍ക്കെതിരെ രാഹുല്‍ ഒന്നും പറയാതിരുന്നതെന്നും ഭഗവന്ത് കുബ്ബ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: